നിക്ഷേപകര്‍ക്കും ഇനി വാട്‌സാപ്പ് 'തുണയാകും'; വാട്‌സാപ്പ് വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ട; സമൂഹ മാധ്യമങ്ങളിലൂടെ നിക്ഷേപ രീതികളെ 'ഊര്‍ജ്ജിതപ്പെടുത്താന്‍' കമ്പനികള്‍; അവസരം ഇന്ത്യാക്കാര്‍ക്ക് മാത്രം

July 20, 2019 |
|
News

                  നിക്ഷേപകര്‍ക്കും ഇനി വാട്‌സാപ്പ് 'തുണയാകും'; വാട്‌സാപ്പ് വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ട; സമൂഹ മാധ്യമങ്ങളിലൂടെ നിക്ഷേപ രീതികളെ 'ഊര്‍ജ്ജിതപ്പെടുത്താന്‍' കമ്പനികള്‍; അവസരം ഇന്ത്യാക്കാര്‍ക്ക് മാത്രം

നിക്ഷേപ പദ്ധതികളില്‍ ചേരുന്നതിനായി ഓണ്‍ലൈനായി തന്നെ ഒട്ടേറെ പ്ലാറ്റ്‌ഫോമുകളുണ്ട്. കമ്പനി വെബ്‌സൈറ്റുകള്‍, കാംസ്, എംഎഫ് ഓണ്‍ലൈന്‍, കാര്‍വി, ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിങ് പ്ലാറ്റ്‌ഫോം എന്നിവകളിലെല്ലാം മിക്ക നിക്ഷേപകരും പരീക്ഷണം നടത്തിക്കഴിഞ്ഞു. എന്നാല്‍ ആഗോള തലത്തില്‍ ഹിറ്റായി മാറിയ സമൂഹ മാധ്യമ 'വീരന്‍' വാട്‌സാപ്പ് വഴി മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപം നടത്താന്‍ അധികം വൈകില്ലെന്നാണ് ഇപ്പോള്‍ ടെക്ക് ലോകത്ത് നിന്നും പുറത്ത് വരുന്ന വിവരം. 

നിലവില്‍ എല്ലാ ഫണ്ട് ഹൗസുകളും ഈയൊരു സൗകര്യം നല്‍കുന്നില്ലെങ്കിലും ഉടനെ ബാക്കിയുള്ളവരും ഈവഴി നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കാതിരിക്കില്ല. ആദ്യം മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ വെബ്സൈറ്റില്‍  നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ടേംസ് ആന്റ് കണ്ടീഷന്‍സ് അംഗീകരിച്ചാല്‍ മാത്രമേ മുഴുവന്‍ സേവനങ്ങളും കിട്ടൂ എന്ന കാര്യം മറക്കരുത്. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കു മാത്രമാണ് നിക്ഷേപിക്കാന്‍ കഴിയുക. ജോയിന്റായി നിക്ഷേപിക്കാന്‍ കഴിയില്ല. 

വ്യവസ്ഥകള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, വെരിഫിക്കേഷനുവേണ്ടി പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കാന്‍ ആവശ്യപ്പെടും. കെവൈസി പൂര്‍ത്തിയാക്കിയ ആളാണെന്ന് പരിശോധിക്കാനാണ് പാന്‍ ചോദിക്കുന്നത്. ഒറ്റത്തവണയായോ എസ്ഐപിയായോ നിക്ഷേപിക്കാന്‍ കഴിയും. ഫണ്ടിന്റെ പേരും നിക്ഷേപിക്കുന്ന തുകയും വിശദമാക്കുക. അതുകഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി കാണിക്കും. അതില്‍ സ്ഥിരീകരിക്കാനോ തിരുത്തല്‍വരുത്തുന്നതിനോ അവസരമുണ്ട്.

വിവരങ്ങള്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ നിക്ഷേപകന്റെ മൊബൈല്‍ നമ്പറിലേയ്ക്ക് ഒരു ഒടിപി വരും. ഒടിപി നല്‍കിക്കഴിഞ്ഞാല്‍ ഒരു യുആര്‍എന്‍(യുണിക്ക് രജിസ്ട്രേഷന്‍ നമ്പര്‍) ലഭിക്കും. ഈ നമ്പര്‍ ബാങ്കിന്റെ സൈറ്റില്‍ നല്‍കിയാല്‍ എസ്ഐപി തുടങ്ങാം. ശ്രദ്ധിക്കാന്‍: കെവൈസി വ്യവസ്ഥകള്‍ പാലിച്ചിട്ടുള്ള നിക്ഷേപകര്‍ക്കുമാത്രമേ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയൂ.

മ്യൂച്ച്വല്‍ ഫണ്ടുകള്‍ നല്‍കുന്ന നിക്ഷേപ സാധ്യതകള്‍ പലര്‍ക്കും അറിയില്ല. പ്രധാനമായും മൂന്നുതരം  മ്യൂച്വല്‍ ഫണ്ടുകളാണുള്ളത്. ഇക്വിറ്റി ഫണ്ട്, ഡെറ്റ് ഫണ്ട്, ഹൈബ്രിഡ് ഫണ്ട്. ഇക്വിറ്റി ഫണ്ടില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ്, സെക്ടര്‍ ഫണ്ട്,  ഇഎല്‍എസ്എസ്, തീമാറ്റിക് ഫണ്ട് എന്നിങ്ങനെ. ഡെറ്റ് ഫണ്ടുകളിലും ഒട്ടേറെ തരം പദ്ധതികളുണ്ട്. ഒരു ദിവസം മുതല്‍ 30 വര്‍ഷത്തിലധികം വരെ കാലാവധിയുള്ളവ. ഓവര്‍നൈറ്റ് ഫണ്ടുകള്‍. ലിക്വിഡ് ഫണ്ട്, അള്‍ട്രാ ഷോര്‍ട് ടേം ഫണ്ട്, ഗില്‍റ്റ് ഫണ്ട്, എഫ്എംപി എന്നിങ്ങനെ പലതുണ്ട്. 

വിവിധ മാര്‍ഗ്ഗങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ കഴിയും. നിരവധി വ്യത്യസ്ഥ ഓഹരികള്‍, ബോണ്ടുകള്‍, ഡിബഞ്ചറുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ഒരൊറ്റ മ്യൂച്വല്‍ ഫണ്ടിലൂടെ സാധിയ്ക്കും. ഇത് നിങ്ങളുടെ നിക്ഷേപത്തെ വൈവിധ്യവല്‍ക്കരിച്ചുകൊണ്ട് നഷ്ടസാധ്യത കുറയ്ക്കുന്നു. ഓഹരികളില്‍ നിന്ന് ഡിവിഡന്റുകളും ബോണ്ടുകളില്‍ നിന്ന് പലിശയും നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഓഹരികളുടെ വില വര്‍ദ്ധിക്കുമ്‌ബോള്‍ അവ വില്‍പ്പന നടത്തി നിങ്ങള്‍ക്ക് മൂലധനം നേടാവുന്നതാണ്.

സാധാരണയായി, നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ സാധിക്കുന്നതാണ്. അപ്പോള്‍ നിങ്ങളുടെ ലാഭം വീണ്ടും നിക്ഷേപിക്കാന്‍ കഴിയും. നിങ്ങളുടെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുന്നതിനായി നിരവധി മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപിച്ചേക്കാം. ഇത് ഇക്വിറ്റി-ലിങ്ക്ഡ് ഫണ്ടുകള്‍ മുതല്‍ ഡെബ്റ്റ് ഫണ്ടുകള്‍ വരെ ആയിരിക്കാം. മ്യൂച്വല്‍ ഫണ്ടുകളുടെ വിവിധ വിഭാഗങ്ങള്‍ ഉണ്ട്. ഇവ അസെറ്റ് ക്ലാസ്, റിസ്‌ക് പ്രൊഫൈല്‍, ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇക്വിറ്റി / ഇന്‍ഡക്‌സ് ഫണ്ടുകള്‍: ഈ ഫണ്ടുകള്‍ കമ്ബനികളുടെ ഓഹരികളിലോ സ്റ്റോക്കുകളിലോ നിക്ഷേപിക്കുന്നു. ഓരോ കമ്ബനിക്കും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ചടഋ) അല്ലെങ്കില്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (BSE) ഒരു നിശ്ചിത മൂല്യം ഉണ്ടായിരിക്കും. ഈ കമ്ബനികളില്‍ നിക്ഷേപിച്ച ഫണ്ടുകളുടെ മൂല്യം നിര്‍ദ്ദിഷ്ട ഓഹരി സൂചികയിലെ കമ്ബനിയുടെ മൂല്യത്തിന് അനുപാതികമാണ്.

ഉദാഹരണത്തിന്, BSE സൂചികയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്ബനിയുടെ ഇന്‍ഡക്‌സില്‍ നിങ്ങളുടെ പണം നിക്ഷേപിക്കാവുന്നതാണ്. ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ വന്‍കിട കമ്ബനികളുടെ സ്റ്റോക്കുകള്‍ ഉള്‍ക്കൊള്ളുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറിയ കമ്ബനികളില്‍ മിഡ്-ക്യാപ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved