സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രതിയായ കാര്‍ലോസ് ഗോസന് ജാമ്യം ലഭിച്ചു

March 06, 2019 |
|
News

                  സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രതിയായ കാര്‍ലോസ് ഗോസന് ജാമ്യം ലഭിച്ചു

സാമ്പത്തിക ക്രമക്കേട് കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ജാപ്പനീസ് ഓട്ടോ മൊബൈല്‍ കമ്പനിയായ നിസ്സാന്റെ മുന്‍ ചെയര്‍മാന്‍ കാര്‍ലോ ഗോസന് ജാമ്യം ലഭിച്ചു. നീണ്ട നിയമ പോരാട്ടത്തിനിടയിലാണ് കാര്‍ലോസ് ഗോസന് ജാമ്യം ലഭിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബില്യണ്‍ യെന്‍ രൂപ കെട്ടിവെച്ചാണ് കാര്‍ലോസ് ഗോസന് കോടതി ജാമ്യം അനുവദിച്ചത്. ടോക്കിയോ ജില്ലാ കോടതിയാണ് ഗോസന് ജാമ്യം അനുവദിച്ചത്. സാമ്പത്തിക ക്രമക്കേടുകളും കമ്പനിയുടെ വരുമാനം കുറച്ച് കാണിച്ചതടക്കമുള്ള വന്‍തിരിമറിയാണ് ഗോസന്‍ നടത്തിയിട്ടുള്ളതെന്നാണ് എതിര്‍ വിഭാഗത്തിന്റെ വാദം. 

ഗോസന്റെ ശിക്ഷ വര്‍ധിപ്പിക്കാനുള്ള നീക്കമാണ് എതിര്‍ വിഭാഗം നടത്തുന്നത്. ഗോസന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും എതിര്‍ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. അതേസമയം കാര്‍ലോസ് ഗോസന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ എപ്പോഴാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുക എന്ന് വ്യക്തമല്ല. കാര്‍ലോസ് ഗോസന്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. ഈ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ കഴിയുമെന്ന് എതിര്‍ വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved