
പ്രമുഖ കാര്‍നിര്‍മ്മാണ കമ്പനിയായ നിസ്സാന്റെ മുന്‍മേധാവി കാര്‍ലോസ് ഗോസന്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ വീട്ടുതടങ്കലില്‍ കഴിയവെ അതി വിദഗ്ധമായി മുങ്ങിയതായി റിപ്പോര്‍ട്ട്. ഹോളിവുഡ് സ്‌റ്റൈലിനെ വെല്ലുന്ന രീതിയിലാണ് കാര്‍ലോസ് ഗോസന്‍ മുങ്ങല്‍ നടത്തിയത്. അതേസമയം കാര്‍ലോസ് ഗോസനെ പിടികൂടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഊര്‍ജിതമായ ശ്രമമാണ് നടത്തുന്നത്. ഭാര്യയുടെ ആസൂത്രണത്തിലും ഒരു ഗ്രിഗോറിയന്‍ മ്യൂസിക് ബാന്‍ഡിന്റെയും മുന്‍ സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍മാരുടെയും സഹായത്തോടെയുമാണ് കാര്‍ലോസ് വീട്ടുതടങ്കലില്‍ നിന്ന് അതിവദഗ്ധമായി ചാടിയത്. കാര്‍ലോസ് ഗോസന്റെ വസതിയില്‍ 24 മണിക്കൂറും സിസിടിവി നിരീക്ഷണവും, പോലീസ് കാവലും ശക്തമാക്കയിട്ടുണ്ടായിരുന്നു. എന്നിട്ടും അതി വിദഗ്ധമായാണ് ഗോസന്‍ മുങ്ങിയത്. എന്നാല്‍ ഗോസന്‍ മുങ്ങിയ വാര്‍ത്തകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ആഗോള വ്യവസായ ലോകം ഒന്നടങ്കം.
വീട്ടുതടങ്കലില്‍ നിന്ന് അതിവിദഗ്ധമായാണ് കാര്‍ലോസ് ഗോസന്‍ ചാടിയത്. കൃത്യമായ ആസൂത്രണത്തിലായിരുന്നു ആ ചാട്ടം. സിനിമാ കഥകളെ പോലും വെല്ലുന്ന തന്ത്രമായിരുന്ന ഗോസന്‍ നടത്തിയത്. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയുടെ മറവിലാണ് ഗോസന്‍ വീട്ടുതടങ്കലില്‍ നിന്ന് അതിവിദഗ്ധമായി ചാടിയത്. പരിപാടി കഴിഞ്ഞ് സംഗീതജ്ഞര്‍ അവരുടെ ഉപകരണങ്ങള്‍ പായ്ക്ക് ചെയ്യുമ്പോള്‍ ഗോസന്‍ ഏറ്റവും വലിയ പെട്ടിയില്‍ കയറി കൂടി അതിവിദഗ്ധമായി രക്ഷപ്പെട്ടുവെന്നാണ് വിവരം. ഗോസന്‍ തുര്‍ക്കിയില്‍ നിന്ന് ലബനിലേക്ക് കടന്നിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോസന്റെ ഭാര്യ ലബനന്‍ വംശജയാണെന്നാണ് വിവരം. എന്നാല്‍ സ്വകാര്യ വിമാനം വഴിയാണ് അദ്ദേഹം വിദശത്തേക്ക് കടന്നതെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പരക്കുന്നുണ്ട്.
അതേസമയം വീട്ടുതടങ്കലില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ട കാര്‍ലോസ് ഗോസന്‍ പ്രതികരിക്കുകയും ചെയ്തു. നീതിയില്‍ നിന്ന് രക്ഷപ്പെടാനല്ല ഞാന്‍ വീട്ടുതടങ്കലില്‍ നിന്ന് ചാടിയതെന്നും അനീതിയും രാഷ്ട്രീയ പീഡനവും ഒഴിവാക്കാനാണ് ഞാന്‍ മുങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യവകാശ ലംഘനങ്ങള്‍ നടത്തുന്ന ജാപ്പനീസ് നീതി വ്യവസ്ഥയോട് ഞാന്‍ ഇനി വഴിപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനിപ്പോള്‍ ലബനിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
2018 ലാണ് കാര്‍ലോസ് ഗോസന്‍ നിസ്സിനില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നത്.സാമ്പത്തിക ക്രമക്കേടും തിരിമറിയും നടത്തിയതിനെ തുടര്‍ന്ന് നിസാന്‍ മുന്‍ ചെയര്‍മാനായ കാര്‍ലോസ് ഗോസനെ ബോര്‍ഡംഗത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.