
കൊച്ചി: സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി. തിങ്കളാഴ്ച മുതല്‍ എല്ലാ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും രാവിലെ ഒമ്പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈകീട്ട് ഏഴ് മണിവരെയാണ് പ്രവര്‍ത്തനാനുമതി.
നിലവില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവൃത്തിസമയം കൂട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം നേരത്തെത് പോലത്തെ തന്നെ പാര്‍സലായാണ് മദ്യം വിതരണം ചെയ്യുക.
ഈ മാസം ആദ്യം നടപ്പിലാക്കിയ കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പോലീസ് കാവലില്‍ കൊവിഡ് മാനഡണ്ഡങ്ങള്‍ പാലിച്ചായിരുന്നു ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കിയത്.