
ബെയ്ജിങ്: കൊറോണ വൈറസിന്റെ ചൈനയുടെ ബിസിനസ് മേഖല ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ ഹബ്ബായ ചൈനയില്‍ ഫിബ്രുവരയില്‍ കയറ്റുമതി രംഗത്തില്‍ വലിയ ഇടിവ് ഉണ്ടാവുകയും ചെയ്തതോടെ ചൈനയിലെ സേവന മേഖല റെക്കോര്‍ഡ് തകര്‍ച്ചയിലേക്കെത്തി. Caixin China services purchasing managers index ല്‍ ചൈനയിലെ സേവന മേഖലയിലെ വളര്‍ച്ച 26.5 ലേക്ക് ചുരുങ്ങി. അതേസമയം ജനുവരിയിലെ സേവന മേഖലയിലെ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത് 51.8 ആണ്.
കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നതോടെ ബിസിനസ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. കൊറോണ വൈറസ് മൂലം മൂവായിരത്തിലധികം ജീവനുകളാണ് ചൈനയില്‍ മാത്രം പൊലിഞ്ഞുപോയത്. ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് പടരുകയും, കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തതോടെ ചൈനീസ് സമ്പദ്് വ്യവസ്ഥയിലും, ആഗോള സമ്പദ് വ്യവസ്ഥയിലും കൂടുതല്‍ പ്രത്യാഘാതകങ്ങളാണ് രൂപപ്പെട്ടത്. ഇത് മൂലം ചൈനയിലെ ബിസിനസ് ശുഭാപ്തി വിശ്വാസത്തിലും റെക്കോര്‍ഡ് തളര്‍ച്ചയാണ് നേരിട്ടത്.
ചൈനയിലെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളും ഉത്പ്പാദന മേഖലയുമെല്ലാം കൊറോണ വൈറസ് വലിയ പരിക്കുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ചൈനയിലെ മാനുഫാക്ചറിംഗ് മേഖല ഫിബ്രുവരിയില്‍ പര്‍ച്ചേസിങ് മാനേജേഴ്‌സ് സൂചികയില്‍ രേഖപ്പെടുത്തിയത് 29.6 ലേക്കാണ് എത്തിയത്. എന്നാല്‍ ജനുവരിയില്‍ ചൈനീസ് മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത് 54.1 ലേക്കാണ് എത്തിയത്.