പ്രതീക്ഷിച്ചതിലും വേഗത്തില്‍ തിരിച്ചുവരവ് നടത്തി ചൈന; 2.3 ശതമാനം വളര്‍ച്ച കൈവരിച്ചു

January 19, 2021 |
|
News

                  പ്രതീക്ഷിച്ചതിലും വേഗത്തില്‍ തിരിച്ചുവരവ് നടത്തി ചൈന; 2.3 ശതമാനം വളര്‍ച്ച കൈവരിച്ചു

കൊറോണ വൈറസ് മഹാമാരി ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ഇപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കെ, കൊറോണയുടെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ സമ്പദ്വ്യവസ്ഥ കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ച കൈവരിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ 2020 ല്‍ 2.3 ശതമാനം വളര്‍ച്ച കൈവരിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരമാണിത്.

10 വര്‍ഷത്തിനിടയിലെ ചൈനയുടെ ഏറ്റവും മന്ദഗതിയിലുള്ള വാര്‍ഷിക വളര്‍ച്ചാ നിരക്കാണിത്. 1976 മുതല്‍ രാജ്യത്തിന് മോശമായ ഒരു വര്‍ഷമുണ്ടായിട്ടില്ല. എന്നാല്‍ നിലവിലെ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയുടെ സമയത്ത് ജിഡിപി 1.6 ശതമാനം ചുരുങ്ങി. മിക്ക ലോക സമ്പദ്വ്യവസ്ഥകളെയും മാന്ദ്യത്തിലേക്ക് തള്ളിവിട്ട കഴിഞ്ഞ വര്‍ഷത്തില്‍, ചൈന വ്യക്തമായ മുന്നേറ്റം തന്നെ നടത്തി.

ഉദാഹരണത്തിന്, 2020 ല്‍ ചൈനയുടെ സമ്പദ്വ്യവസ്ഥ 1.9 ശതമാനം വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചു. ഐഎംഎഫ് വളരുമെന്ന് പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഒരേയൊരു പ്രധാന ലോക സമ്പദ്വ്യവസ്ഥയായിരുന്നു ചൈന. എന്നാല്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് രാജ്യം കാഴ്ച്ച വച്ചതെന്ന് ചൈനയിലെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ വക്താവ് നിംഗ് ജിഷെ ബീജിംഗില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

സമ്പദ്വ്യവസ്ഥയ്ക്ക് ചരിത്രപരമായ തിരിച്ചടി നേരിട്ടതോടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം കഴിഞ്ഞ വര്‍ഷം വളര്‍ച്ചാ ലക്ഷ്യം റദ്ദാക്കി. ആദ്യ പാദത്തില്‍ ജിഡിപി ഏകദേശം 7% കുറഞ്ഞു. കാരണം വൈറസ് പടരുന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പൂട്ടിയിട്ടിരുന്നു. അതിനുശേഷം, അടിസ്ഥാന സേവന പദ്ധതികളിലൂടെയും പൗരന്മാര്‍ക്കിടയില്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും വാ?ഗ്ദാനം ചെയ്ത് വളര്‍ച്ച കൈവരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.

ഈ വര്‍ഷം അവസാന പാദത്തില്‍ ചൈനയിലെ വീണ്ടെടുക്കലിന്റെ വേഗത വര്‍ദ്ധിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇത് 6.5 ശതമാനം വര്‍ധിച്ചു. മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 4.9% വളര്‍ച്ചയേക്കാള്‍ വേഗത്തിലായിരുന്നു ഇത്. വ്യാവസായിക ഉല്‍പാദനം വളര്‍ച്ചയുടെ ഒരു വലിയ ഘടകമാണ്, ഡിസംബറില്‍ ഇത് 7.3 ശതമാനം ഉയര്‍ന്നു.

വ്യാപാരവും രാജ്യത്ത് ശക്തമാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ചൈനയുടെ മൊത്തം മിച്ചം 535 ബില്യണ്‍ ഡോളറിലെത്തി. 2019 നെ അപേക്ഷിച്ച് 27 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നത് രാജ്യത്തിന് നേട്ടമായെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

Related Articles

© 2025 Financial Views. All Rights Reserved