ചൈനയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ 3 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

March 31, 2021 |
|
News

                  ചൈനയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ 3 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ചൈനയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ 3 മാസത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തി. ഔദ്യോഗിക കണക്കനുസരിച്ച് മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ 51.9 ആണ്. ഫെബ്രുവരിയില്‍ ഇത് 50.6 ആയിരുന്നു. സൂചികയില്‍ 50നു മുകളിലുള്ള കണക്ക് വികാസത്തെയും അതിനു താഴെയുള്ളത് ഇടിവിനെയുമാണ് കാണിക്കുന്നത്. തുടര്‍ച്ചയായ 13-ാം മാസമാണ് ചൈനയുടെ മാനുഫാക്ചറിംഗ് പിഎംഐ 50 മുകളില്‍ നില്‍ക്കുന്നത്. സേവന മേഖലയുടെ പിഎംഐ ഫെബ്രുവരിയിലെ 51.4ല്‍ നിന്ന് മാര്‍ച്ചില്‍ 56.3ലേക്ക് ഉയര്‍ന്നു. സംയോജിത പിഎംഐ മാര്‍ച്ചില്‍ 55.3 ആണ്.

Related Articles

© 2025 Financial Views. All Rights Reserved