ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റിന് റെക്കോര്‍ഡ് നേട്ടം; ആദ്യപാദത്തില്‍ ഫിനാന്‍സ് കമ്പനിയിലേക്ക് ഒഴുകിയെത്തിയത് 314 കോടി രൂപ

August 01, 2019 |
|
News

                  ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റിന് റെക്കോര്‍ഡ് നേട്ടം; ആദ്യപാദത്തില്‍ ഫിനാന്‍സ് കമ്പനിയിലേക്ക് ഒഴുകിയെത്തിയത് 314 കോടി രൂപ

കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കിങ്ങ് ഇതര ധനാകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി (ചോള) 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്.  ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ 10 ശതമാനം വളര്‍ച്ചയോടെ 314 കോടിയുടെ അറ്റലാഭം കമ്പനി നേടിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തിലും വരുമാത്തിലും റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. 

അതേസമയം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 285 കോടിയായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ 2019 ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 26 ശതമാനം വളര്‍ച്ചയോടെ 2,030 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,606 കോടിയായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 10 ശതമാനം വര്‍ധനവോടെ 483 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം 22 ശതമാനം വളര്‍ച്ചയോടെ 8572 കോടി രൂപയുടെ വിതരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 7,014 കോടി രൂപയായിരുന്നു വിതരണം. 35 ശതമാനം വളര്‍ച്ചയോടെ 46,709 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു.

 

Related Articles

© 2025 Financial Views. All Rights Reserved