ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷവും മദ്യവില്‍പ്പന പൊടിപ്പൊടിച്ചു; വിറ്റഴിച്ചത് 522.93 കോടിയുടെ മദ്യം

January 02, 2020 |
|
News

                  ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷവും മദ്യവില്‍പ്പന പൊടിപ്പൊടിച്ചു; വിറ്റഴിച്ചത് 522.93 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവര്‍ഷ തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 89.12 കോടിരൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റഴിച്ചത് 76.97 കോടിയുടെ മദ്യമായിരുന്നു.ഔട്ട്‌ലെറ്റുകളിലൂടെ 68.57 കോടിരൂപയുടെ മദ്യവും ബാക്കി വെയര്‍ഹൗസുകള്‍ വഴിയുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ ഇതേസീസണില്‍ ഔട്ട്‌ലെറ്റുകളിലൂടെ 63.33 കോടിരൂപയുടെ മദ്യംവിറ്റഴിച്ചിരുന്നു. ഇത്തവണ ഔട്ട്‌ലെറ്റുകളിലൂടെയുള്ള വില്‍പ്പന 5.24 കോടിരൂപ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഡിസംബര്‍ 22 മുതല്‍ 31 വരെ വിറ്റഴിച്ചത് 522.93 കോടിരൂപയുടെ മദ്യമാണ്. കഴിഞ്ഞ കാലയളവില്‍ വിറ്റത് 512.54 കോടിരൂപയുടെ മദ്യമായിരുന്നുവെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. കേരളത്തില്‍ മദ്യവില്‍പ്പനയില്‍ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് മുമ്പന്‍. 88.01 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്ഞറെ ഔട്ട്‌ലെറ്റുകള്‍ വഴി 13.5 കോടിരൂപയുടെ മദ്യം വിറ്റതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 12 കോടിയായിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കണ്‍സ്യൂമര്‍ഫെഡ്  ഔട്ട്‌ലെറ്റ് കോഴിക്കോടാണ്. രണ്ടാംസ്ഥാനം 62 ലക്ഷം രൂപയുടെ മദ്യംവിറ്റഴിച്ച വൈറ്റിലയ്ക്കാണ്. ആകെ 270 ഔട്ട്‌ലെറ്റുകളാണ് കേരളത്തില്‍ ഉടനീളം ബിവറേജസ് കോര്‍പ്പറേഷനുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved