ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം; വിശദാംശം അറിയാം

October 09, 2020 |
|
News

                  ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം;  വിശദാംശം അറിയാം

കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനായി മാര്‍ച്ച് അവസാനം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി അടച്ചതും അവസാനമായി തുറക്കുന്നതും സിനിമാ തിയേറ്ററുകളാണ്. ഇപ്പോള്‍ മഹാരാഷ്ട്ര, ഡല്‍ഹി എന്നീ നഗരങ്ങള്‍ കൂടാതെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിക്കും. ഒക്ടോബര്‍ 15 മുതലാണ് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സിനിമാ ആസ്വാദകര്‍ക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നത് ഉറപ്പാണ്. എയര്‍ കണ്ടീഷണറുകള്‍ 24 മുതല്‍ 30 ഡിഗ്രി വരെ മാത്രമേ സജ്ജമാക്കാന്‍ കഴിയൂ. സാമൂഹിക അകലം പാലിക്കുന്നതിനുള്ള ശൂന്യമായ സീറ്റുകള്‍ വ്യക്തമായി കാണുന്ന തരത്തില്‍ സജ്ജീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. സിനിമാ ഹാളില്‍ ഇരുന്ന് ഇനി ഭക്ഷണം കഴിക്കാനാകില്ല. എന്നാല്‍ പാക്കറ്റിലുള്ള ഭക്ഷണവും പാനീയവും അനുവദിക്കും.

മള്‍ട്ടിപ്ലക്സ് ഉടമകളെ സംബന്ധിച്ചിടത്തോളം, അമ്പത് ശതമാനം ആളുകളെ മാത്രമേ തിയേറ്ററില്‍ പ്രവേശിപ്പിക്കാനാകൂ. ഐനോക്‌സും മറ്റ് മള്‍ട്ടിപ്ലക്‌സ് ശൃംഖലകളും അവരുടെ സ്വന്തം പ്രോട്ടോക്കോളുകളും തയ്യാറാക്കുന്നുണ്ട്. ആളുകള്‍ സിനിമാ തിയേറ്ററുകളിലേക്ക് മടങ്ങാന്‍ വിമുഖ കാണിക്കുമെന്നതിനാല്‍ ആദ്യ ആഴ്ചകളില്‍ വരുമാനവും ആസ്വാദകരുടെ എണ്ണവും കുറവായിരിക്കുമെന്നത് തിയേറ്റര്‍ ഉടമകളെ സംബന്ധിച്ച് പ്രതീക്ഷുന്ന കാര്യം തന്നെയാണ്.

എന്നാല്‍ സാധാരണ വാരാന്ത്യ തിരക്കിനുപകരം ആഴ്ചയിലെ ഏഴ് ദിവസവും മാസത്തിലെ എല്ലാ ദിവസവും ആവശ്യക്കാര്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില തിയേറ്റര്‍ ഉടമകള്‍ പറയുന്നു. സിനിമാപ്രേമികളെ വെള്ളിത്തിരയിലേക്ക് തിരികെ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൊറോണ വൈറസ് മഹാമാരിയ്ക്ക് ശേഷം ഒടിടി സേവനങ്ങളുടെയും തത്സമയ സ്ട്രീമിംഗ് സേവനങ്ങളുടെയും ഉപഭോഗം വര്‍ദ്ധിച്ചു. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമയ്ക്ക് നിലവിലെ സ്ഥിതി മാറ്റി മറിക്കാന്‍ കഴിഞ്ഞേക്കും.

Related Articles

© 2025 Financial Views. All Rights Reserved