
പ്രമുഖ ഐടി കമ്പനിയായ കോഗ്നിസെന്റ് ജീവനക്കാര്‍ക്കുള്ള ബെഞ്ച് ടൈം വെട്ടിക്കുറച്ചു. ഇതര കമ്പനികളില്‍ നിന്ന് പ്രൊജക്ടുകള്‍ നേടുന്നതിനായി ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സമയപരിധിയാണ് ബെഞ്ച് ടൈം. നിലവില്‍ 60 ദിവസമായിരുന്ന ബെഞ്ച് ടൈം 35 ദിവസങ്ങളാക്കി ചുരുക്കിയിരിക്കുകയാണ് കമ്പനി.
അതേസമയം ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയുള്ള ഈ നടപടി കൂടുതല്‍ പേര്‍ സ്വയം പിരിഞ്ഞുപോകാനായി നടത്തുന്ന പ്രൂണിങ് തന്ത്രമാണ് എന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. 35 ദിവസത്തിനകം പ്രൊജക്ട് കണ്ടെത്താന്‍ സാധിക്കാത്ത ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടാനാണ് സാധ്യത. 2020 മധ്യത്തോടെ ആഗോളതലത്തില്‍ പതിമൂവായിരം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2.9 ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതില്‍ 70% പേരും ഇന്ത്യക്കാരാണ്.
രാജ്യത്തെ ഐടി ജീവനക്കാരെല്ലാം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കോഗ്‌നിസെന്റ്. ഇന്‍ഫോസിസ് തുടങ്ങിയ മുന്‍ നിര ഐടി കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണിപ്പോള്‍. കോഗ്‌നിസെന്റ് 7000 പോരെയും, ഇന്‍ഫോസിസ് .12000 പേരെയെങ്കിലും പിരിച്ചുവിടുനമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കാപ്ഗെമ്നിയും 5,000 ജീവനക്കാരെയും പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.