
മുംബൈ: ഐടി ഭീമന്‍ കോഗ്നിസെന്റ് അടുത്തിടെയാണ് ചൊഴില്‍ ചെലവ് വെട്ടിക്കുറയ്ക്കാന്‍ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കമ്പനിയുടെ തീരുമാനത്തിനെതിരെ എഫ്‌ഐറ്റിഇ യൂനിയന്‍ നേ പരസ്യമായി രംഗത്തെത്തി. കൂട്ടപ്പിരിച്ചുവിടല്‍ അനുവദിക്കില്ലെന്നായിരുന്നു സംഘടനയുടെ തീരുമാനം.ഐടി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ഐടി കമ്പനികളും തൊഴിലാളികളും ഉള്‍പ്പെടുന്ന യൂനിയനാണിത്.
ഈ യൂനിയന്റെ നേതാവായ ഇളവരശന്‍ രാജയെ പുറത്താക്കിയിരിക്കുകയാണ് കോഗ്നിസെന്റ്. കോഗ്നിസെന്റിന്റെ കൂട്ടപ്പിരിച്ചുവിടല്‍ അംഗീകരിക്കില്ലെന്ന് ശക്തമായി നിലപാടെടുത്ത നേതാവാണ് അദേഹം. ഇതേതുടര്‍ന്നാണ് കമ്പനി നേതാവിനെതിരെ നിലപാടെടുത്തത്. എന്നാല്‍ തൊഴില്‍കരാര്‍ പാലിച്ചാണ് ഇളവരശനെതിരെ നടപടി സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കി. പെര്‍ഫോമന്‍സ് വിലയിരുത്തിയും ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ പരിഗണിച്ചുമാണ് നടപടിയെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. എന്നാല്‍ കോഗ്നിസെന്റിന്റേത് പകപ്പോക്കലാണെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ ആരോപിച്ചിട്ടുണ്ട്.