
മുംബൈ:കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദക്ഷിണകൊറിയയിലെ ഫാക്ടറി അടച്ചുപൂട്ടി ഹ്യൂണ്ടായ് മോട്ടോഴ്‌സ്. തെക്കുപടിഞ്ഞാറന്‍ നഗരമായ ഉല്‍സാനിലെ നിര്‍മ്മാണശാലയിലെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചതെന്ന് കമ്പനി അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതിന് ശേഷം കമ്പനി ഓഹരിയില്‍ 5 % ഇടിവുണ്ടായി, ആഗോള വിപണി 2.6 ശതമാനം താഴ്ന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സ്പെയര്‍ പാര്‍ടുകളുടെ ലഭ്യത കുറഞ്ഞതിനാല്‍, പ്രാദേശിക നിര്‍മ്മാണശാലകളില്‍ പ്രവര്‍ത്തനം പുനാരാരംഭിക്കേണ്ടി വന്ന കമ്പനിയ്ക്ക് പുതിയ തിരിച്ചടി കൂടിയാണിത്.
ചൈനയ്ക്കും ഇറാനും പിന്നാലെ ഏറ്റവും കൂടാതെ വൈറസ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന രാജ്യം കൂടിയാണ് ദക്ഷിണ കൊറിയ. സാംസങ്, ഹ്യുണ്ടായി തുടങ്ങിയ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ കൊറോണ വൈറസ് വ്യാപനം കാര്യമായി ബാധിച്ചിട്ടുണ്ട്. 256 പുതിയ ആളുകള്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് വെള്ളിയാഴ്ച ദക്ഷിണ കൊറിയ പ്രസ്താവിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,022 ആയി. നിര്‍മ്മാണശാലയിലെ ജോലിക്കാരിലൊരാള്‍ക്ക് വൈറസ് ബാധ പോസിറ്റാവാണെന്ന് യൂണിയന്‍ പ്രതിനിധികളിലൊരാളാണ് അറിയിച്ചത്. ഇദ്ദേഹവുമായി അടുത്തിടപഴകിയ ആളുകളും നിരീക്ഷണത്തിലാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.