മുകേഷ് അംബാനി അഞ്ച് ബില്യണ്‍ ഡോളര്‍ നഷ്ടം; കൊറോണ സമ്പന്നരുടെ ആസ്തികളിലും പരിക്കുകള്‍ ഉണ്ടാക്കുന്നു; 15 ദിവസത്തിനിടെ സെന്‍സെക്‌സ് ഇടിഞ്ഞത് 3000 പോയിന്റോളം

February 28, 2020 |
|
News

                  മുകേഷ് അംബാനി അഞ്ച് ബില്യണ്‍ ഡോളര്‍ നഷ്ടം; കൊറോണ സമ്പന്നരുടെ ആസ്തികളിലും പരിക്കുകള്‍ ഉണ്ടാക്കുന്നു; 15 ദിവസത്തിനിടെ സെന്‍സെക്‌സ്  ഇടിഞ്ഞത് 3000 പോയിന്റോളം

മുംബൈ: കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ സമ്പന്നരുടെ ആസ്തിയില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി.  രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് അഞ്ച് ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിത്താട്ടുന്നത്. കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ആഗോള ഓഹരി വിപണിയും, ഇന്ത്യന്‍ ഓഹരി വിപണിയുമെല്ലാം ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്.  രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരുടെ ആസ്തിയലും, കമ്പനികളുടെ വിപണി മൂലധനവുമെല്ലാം ഇത് മൂലം ഇടിഞ്ഞു. ഓഹരി വിപണിയില്‍ ഉണ്ടാക്കിയ നഷ്ടമാണ് രാജ്യത്തെ സ്മ്പന്നരുടെ ആസ്തികളില്‍ ഭീമമായ ഇടിവ് ഇന്ന് ഉണ്ടാകാന്‍ ഇടയാക്കിയത്.  

ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയ്ക്ക് 884 മില്യണ്‍ ഡോളറും, അസിംപ്രേംജിക്ക് 869 മില്യണ്‍ ഡോളറും, ഗൗതം അദാനിക്ക് 496 മില്യണ്‍ ഡോളറും നഷ്ടം വന്നു. മാത്രമല്ല, കഴിഞ്ഞ 15 ദിവസംകൊണ്ട് ബിഎസ്ഇ  സൂചികയായ സെന്‍സെക്‌സ് 3000 പോയിന്റോളം ഇടിവാണ് രേഖപ്പെടുത്തിയത്.  രാജ്യത്തെ നിക്ഷേപകരുടെ നഷ്ടത്തിലും  ഇത് മൂലം ഭീമമായ നഷ്മാണ് ഉണ്ടാക്കിയത്. കൊറോണ വൈറസ് ബിസിനസ് സംരംഭകരുടെയും, വ്യാപാര മേഖലയുമെല്ലാം വലിയ തോതില്‍ പരിക്കുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബിഎസ്ഇയില്‍ ഇക്വിറ്റി നിക്ഷേപകര്‍ക്ക് ആകെ നഷ്ടം വന്നത് ഏകദേശം 11.52 ലക്ഷം കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാലിന്ന് വ്യാപാരം ആരംഭിച്ച് ഓഹരി വിപണികളില്‍ നിക്ഷേപരുടെ നഷ്ടം അഞ്ച് ലക്ഷം കോടി രൂപയോളം  വരുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

കൊറോണ വൈറസിന്റെ ആഘാതത്തില്‍  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തിലാണ് ഏറ്റവും വലിയ ഇടിവ്  രേഖപ്പെടുത്തിയത്.  ഫിബ്രുവരി  13 മുതല്‍  27 വരെ കമ്പനിയുടെ വിപണി മൂലധനത്തില്‍  53,706.40 കോടി രൂപയോളം ഇടിഞ്ഞത്.  രാവിലെ ബിഎസ്ഇയില്‍ വ്യാപാരം തുടരുമ്പോള്‍ സെന്‍സെക്‌സ്  1100 പോയിന്റോളം ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍  2.8 ശതമനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. 

Related Articles

© 2025 Financial Views. All Rights Reserved