
ബെംഗളൂരു: കൊറോണ വൈറസ് പകർച്ചാവ്യാധിയുമായി ബന്ധപ്പെട്ട് ഇന്ത്യ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിനാൽ രാജ്യത്തെ കോൾ സെന്ററുകളും ഐടി സേവന സ്ഥാപനങ്ങളും പ്രതിസന്ധിയിൽ. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ബിസിനസ്സ് തുടർച്ച പദ്ധതികളും പരിഹാരങ്ങളും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുകയാണിവർ.
പല ഇന്ത്യൻ നഗരങ്ങളും സംസ്ഥാനങ്ങളും ഉത്തരവുകളെത്തുടർന്ന് നേരത്തെ തന്നെ പൂട്ടിയിട്ടിരുന്നു. ഇതിനുപുറമേ 1.3 ബില്യൺ ഇന്ത്യക്കാരോട് 21 ദിവസം വീട്ടിൽ പാർക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. ചൊവ്വാഴ്ച വരെ ഇന്ത്യയിൽ 500 ലധികം വൈറസ് സ്ഥിതീകരിച്ച കേസുകളും, ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം നീങ്ങിയത്.
കോൾ സെന്ററുകൾ, ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങൾ, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവ പോലുള്ള സേവനങ്ങൾ നൽകുന്ന പല കമ്പനികളും വീട്ടിൽ നിന്നുള്ള ജോലികൾക്കായി തയ്യാറായിട്ടില്ലെന്ന് പല കമ്പനികളിലായി ജോലി ചെയുന്ന ഒരു ഡസനിലധികം ജീവനക്കാരുമായുള്ള അഭിമുഖത്തിൽ പറയുന്നു. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ ഇന്ത്യയിലെ ഒരു സേവന വ്യവസായത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇത് ഉയർത്തുന്നുണ്ട്. വ്യവസായങ്ങൾ സ്വന്തം നിലയ്ക്ക് ബിസിനസ്സ് തുടർച്ച പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്ന് റിട്ടയേർഡ് ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥനും ഇന്ത്യയുടെ ഐടി സേവന ലോബി ഗ്രൂപ്പായ നാസ്കോമിന്റെ മുൻ പ്രസിഡന്റുമായ ആർ. ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വരെ, വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ജീവനക്കാരുടെ അപേക്ഷ മാനേജർമാർ ആവർത്തിച്ച് നിരസിച്ചതായി
തെക്കൻ ടെക് ഹബായ ബെംഗളൂരുവിലെ, ജെപി മോർഗൻ കോൾ സെന്ററിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എനിക്ക് വൈറസ് ബാധിക്കുന്നെങ്കിലും, ചെറുപ്പക്കാരുടെ മരണനിരക്ക് വളരെ ഉയർന്നതല്ലെന്ന് എനിക്കറിയാം. പക്ഷേ ഇത് കുടുംബത്തിലേക്ക് പകരുമെന്ന് ഞാൻ ഭയപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിന് ശേഷം ജെപി മോർഗൻ ഞായറാഴ്ച ബെംഗളൂരു ഉദ്യോഗസ്ഥരോട് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു.
ചില സാഹചര്യങ്ങളിൽ, ഓഫീസുകൾക്ക് പുറത്തുള്ള സെൻസിറ്റീവ് പ്രോജക്ടുകളിൽ ജോലി ചെയ്യാൻ കമ്പനികൾ ജീവനക്കാരെ അനുവദിക്കുന്നതിന് മുമ്പ് ക്ലയന്റ് അനുമതി തേടണമെന്ന് ഒരു ഉന്നത ഇന്ത്യൻ ഐടി സ്ഥാപനത്തിലെ മുതിർന്ന മാനവ വിഭവശേഷി എക്സിക്യൂട്ടീവ് പറഞ്ഞു. ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെയും ഇൻഫോസിസിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യൻ സോഫ്റ്റ്വെയർ സേവന സ്ഥാപനങ്ങൾ പാശ്ചാത്യ ക്ലയന്റുകൾക്ക് കമ്പ്യൂട്ടർ പ്രശ്‌നങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പരിഹാരങ്ങൾ നൽകി പ്രാധാന്യം നേടിയിട്ടുണ്ട്. കാലക്രമേണ, പല ആഗോള കമ്പനികളിലും അവർ ഒരു പ്രധാന പങ്ക് വഹിച്ചു.
പടിഞ്ഞാറൻ ഇന്ത്യൻ നഗരമായ പൂനെയിലെ ഇടത്തരം ഐടി സേവന സ്ഥാപനമായ എംഫാസിസിലെ മൂന്ന് ജീവനക്കാർ, കഴിഞ്ഞ വെള്ളിയാഴ്ച വരെ എല്ലാവരേയും ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. മറ്റ് 90 ആളുകളുമായി അടുത്ത് ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നതാണ്. അതേസമയം പൂനെ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്ര, വൈറസ് പടരാതിരിക്കാനായി സ്വകാര്യ കമ്പനി ജീവനക്കാർക്ക് ഓഫീസുകളിൽ പോകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചില ഐടി കമ്പനികൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്ക് ഇളവും നൽകിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, പൂനെയിലെ എംഫാസിസ് ഓഫീസുകളിലൊന്നിൽ നിന്ന് സെക്യൂരിറ്റി ഗാർഡുകൾ പുറത്തുപോകുന്നത് വിലക്കി. നിർബന്ധിത അടച്ചുപൂട്ടൽ ഭയന്ന് പോലീസിനെ ഒഴിവാക്കാനായിയാണ് ഇങ്ങനെ നടപടികൾ സ്വീകരിച്ചതെന്ന് രണ്ട് ജീവനക്കാർ പറഞ്ഞു. അതേസമയം മാസ്ക് ധരിക്കരുതെന്ന് ഒരു ഹ്യൂമൻ റിസോഴ്‌സ് എക്സിക്യൂട്ടീവ് തന്നോട് പറഞ്ഞതായി ഒരാൾ പറഞ്ഞു. ഇത് ജോലിക്ക് വരുന്ന ആളുകളെ പരിഭ്രാന്തരാക്കും. തിങ്കളാഴ്ച മുതൽ മഹാരാഷ്ട്ര കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ലാപ്‌ടോപ്പ് പോലുള്ള ഉപകരണങ്ങൾ ഇല്ലെങ്കിലും ചില എംഫാസിസ് ജീവനക്കാരോട് ഈ ആഴ്ച വീട്ടിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
തങ്ങളുടെ എല്ലാ സ്റ്റാഫുകളും വിദൂരമായി പ്രവർത്തിക്കുന്നില്ലെന്ന് എംഫാസിസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ക്ലയന്റുകളുമായി സംസാരിക്കുകയാണെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കഴിയുന്നത്ര ആളുകളെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രാപ്തരാക്കുകയാണെന്നും കമ്പനി അറിയിച്ചു.
വീട്ടിൽ നിന്ന് സ്റ്റാഫുകളെ ജോലി ചെയ്യാൻ അനുവദിക്കുന്നതിൽ കമ്പനി വിമുഖത കാണിക്കുന്നുവെന്ന് ഡൽഹി പ്രാന്തപ്രദേശത്തുള്ള ഫ്രഞ്ച് ടെലി സേവന ദാതാക്കളായ ടെലിപെർഫോർമൻസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്ത ശേഷം കമ്പനി അവരുടെ വീടുകളിൽ കോർപ്പറേറ്റ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ സ്ഥാപിക്കാൻ തുടങ്ങുമെന്ന് ഞായറാഴ്ച ജീവനക്കാരോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഔദ്യോഗികമായി ഇതിനോട് പ്രതികരിക്കാൻ ജെ പി മോർഗനും ടെലിപെർഫോർമസും തയ്യാറായില്ല.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ അവശ്യസേവനങ്ങളായി പരിഗണിച്ച് ഐടി സേവനങ്ങളെ ദേശീയ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിരവധി സംസ്ഥാനങ്ങൾ അവശ്യ സേവനങ്ങളുടെ പട്ടികയിൽ ഐടി, ഇ-കൊമേഴ്‌സ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ലോബിയിംഗ് ഗ്രൂപ്പായ നാസ്കോം പറഞ്ഞു.