ദിവസവേതന തൊഴിലാളികളെ സഹായിക്കാൻ 7.5 കോടി രൂപയുമായി നെറ്റ്‌ഫ്ലിക്‌സ്; പി‌ജി‌ഐ റിലീഫ് ഫണ്ടിലേക്ക് തുക സംഭാവന ചെയ്തു

April 06, 2020 |
|
News

                  ദിവസവേതന തൊഴിലാളികളെ സഹായിക്കാൻ 7.5 കോടി രൂപയുമായി നെറ്റ്‌ഫ്ലിക്‌സ്; പി‌ജി‌ഐ റിലീഫ് ഫണ്ടിലേക്ക് തുക സംഭാവന ചെയ്തു

മുംബൈ: രാജ്യത്തെ വിനോദ വ്യവസായ മേഖലയിലെ ദിവസ വേതനക്കാർക്ക് അടിയന്തിര ധന സഹായവുമായി നെറ്റ്‌ഫ്ലിക്‌സ്. ചലച്ചിത്ര, ടെലിവിഷൻ, വെബ് പ്രൊഡക്ഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ദിവസ വേതന തൊഴിലാളികളെ സഹായിക്കുന്നതിനായി 7.5 കോടി രൂപ സംഭാവന ചെയ്യുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് അറിയിച്ചു. ഇതിനായി പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (പി‌ജി‌ഐ) റിലീഫ് ഫണ്ടിലേക്കാണ് നെറ്റ്‌ഫ്ലിക്‌സ് സംഭാവന ചെയ്തിരിക്കുന്നത്. ഇലക്‌ട്രീഷ്യൻമാർ, ആശാരിമാർ, മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് തങ്ങളുടെ സാമ്പത്തിക സഹായം ആശ്വാസമാകുമെന്ന് നെറ്റ്‌ഫ്ലിക്‌സ് അധികൃതർ പറഞ്ഞു.

നെറ്റ്ഫ്ലിക്സിന്റെ വിജയത്തിന് ഇന്ത്യയിലെ പ്രവർത്തകർ എല്ലായ്പ്പോഴും പ്രധാനമാണ്. അഭൂതപൂർവമായ ഈ സമയങ്ങളിൽ ഞങ്ങളുടെ പങ്ക് നിർവഹിക്കാനും കൂടുതൽ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും നെറ്റ്ഫ്ലിക്സ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം നെറ്റ്ഫ്ലിക്സിന്റെ സംഭാവനയെ താൻ വിലമതിക്കുന്നുവെന്ന് പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് സിദ്ധാർത്ഥ് റോയ് കപൂർ പറഞ്ഞു.

കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്ത് ചലച്ചിത്ര, ടെലിവിഷൻ, വെബ് പ്രൊഡക്ഷനുകൾ നിർത്തിവെച്ചിരുന്നു. ഇതുവഴി ആയിരക്കണക്കിന് ദിവസ വേതന തൊഴിലാളികൾക്കാണ് ജോലി നഷ്ട്ടമായത്. ഇന്ത്യയിൽ നെറ്റ്‌ഫ്ലിക്‌സിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നാല് ആഴ്ചത്തെ ശമ്പളം നൽകുമെന്ന് കമ്പനി അറിയിച്ചിരുന്നു. നേരത്തെ, ലോകത്താകമാനമുള്ള വിനോദ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി 100 മില്യൺ ഡോളർ നെറ്റ്‌ഫ്ലിക്‌സ് സംഭാവന ചെയ്തിരുന്നു.

ലോകമെമ്പാടുമുള്ള നെറ്റ്ഫ്ലിക്സ് പ്രൊഡക്ഷനുകളിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന തൊഴിലാളികളെ പിന്തുണയ്ക്കുന്നതിന് ഫണ്ടിന്റെ ഭൂരിഭാഗവും പ്രതിജ്ഞാബദ്ധമാണെങ്കിലും, ഫണ്ടിലെ 15 മില്യൺ യുഎസ് ഡോളർ മൂന്നാം കക്ഷികളിലേക്കും ലാഭേച്ഛയില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കും രാജ്യങ്ങളിലെ അഭിനേതാക്കൾക്കും അടിയന്തിര ആശ്വാസം നൽകുന്നതാണ്. നെറ്റ്ഫ്ലിക്സിന് ഒരു വലിയ ഉൽപാദന അടിത്തറ തന്നെയുണ്ട്. പി‌ജി‌ഐ ഫണ്ടിലേക്കുള്ള പ്ലാറ്റ്‌ഫോമിന്റെ 7.5 കോടി രൂപയുടെ സംഭാവന ഈ 15 മില്യൺ യുഎസ് ഡോളറിന്റെ ഭാഗവുമാണ്.

Related Articles

© 2025 Financial Views. All Rights Reserved