
രാജ്യത്ത് പൊതു-സ്വകാര്യ മേഖലയില്‍ വില്പന തുടങ്ങുന്നതോടെ കോവിഡ് വാക്സിന് 1000 രൂപയെങ്കിലും വില വരുമെന്ന് വിലയിരുത്തല്‍. വ്യാപാര മാര്‍ജിന്‍ ഉള്‍പ്പടെയുള്ള ചില്ലറ വിലയാണിത്. വാക്സിന്‍ നിര്‍മാതാക്കള്‍ ഒരുഡോസിന് 650 രൂപയെങ്കിലും ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനങ്ങള്‍ക്ക് 600-650 രൂപ നിരക്കിലാകും വാക്സിന്‍ ലഭിക്കുക.
നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാല്‍ വിദേശ വാക്സിനുകളുടെ വില ഇതിലും കൂടിയേക്കാം. സ്വകാര്യ കമ്പോളത്തിനായി വാക്സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്. മെയ് ഒന്നിനുമുമ്പ് വിപണിവിലയും സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിലയും നിര്‍മാതാക്കള്‍ പ്രഖ്യാപിക്കേണ്ടിവരും. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയിലാണ് വാക്സിന്‍ വാങ്ങുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ആസ്ട്ര സെനക്കയുടെ കോവീഷീല്‍ഡ് ഒറ്റഡോസിന് സര്‍ക്കാര്‍ നല്‍കുന്നത് 150 രൂപയാണ്. അതേസമയം, ഇത് വിപണിയിലെത്തുമ്പോള്‍ 1000 രൂപയെങ്കിലും നല്‍കേണ്ടിവരും.
അന്താരാഷ്ട്ര വിപണിയില്‍ കോവാക്സിന്റെ വില 15 ഡോളറിനും 20 ഡോളറിനും(11001500 രൂപ)ഇടയിലാണ്. എന്നാല്‍ രണ്ട് ഡോളര്‍(150 രൂപ) നിരക്കിലാണ് രാജ്യത്തിന് നല്‍കുന്നത്. ആഗോള വിപണിയില്‍ മൊഡേണ വാക്സിന്റെ ഒറ്റഡോസിന് 15-33 ഡോളറാണ് വില. അതായത് 1130-2500 രൂപ. ഫൈസര്‍ വാക്സിനാകട്ടെ 6.75-24 ഡോളറാണ് നല്‍കേണ്ടത്(5001800 രൂപ), സ്പുട്നികിന് 10 ഡോളര്‍ മുതല്‍ 19 ഡോള(7501430 രൂപ)ര്‍വരെയുമാണ് വില ഈടാക്കുന്നത്.