
കോവിഡ് വ്യാപനത്തിനിടയില്‍ സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. 20,000 കോടി (2.7 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിപണിയിലെ നീക്കങ്ങള്‍ വിലയിരുത്തിയശേഷമാകും ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുക.
കോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മൂല്യനിര്‍ണയം ആകര്‍ഷകമല്ലെങ്കില്‍ കമ്പനി സര്‍ക്കാരില്‍ നിന്ന് ഓഹരി തിരികെ വാങ്ങുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടുചെയ്തു. കോവിഡ് വ്യാപനം മൂലം ദീര്‍ഘകാലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സമ്പദ്ഘടനയ്ക്ക് ക്ഷീണമായി. ഇത് ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്.