ജൂണ്‍ 1 മുതല്‍ രാജ്യത്തെ മാളുകളും റെസ്റ്റോറന്റുകളും തുറന്നേക്കും

May 30, 2020 |
|
News

                  ജൂണ്‍ 1 മുതല്‍ രാജ്യത്തെ മാളുകളും റെസ്റ്റോറന്റുകളും തുറന്നേക്കും

ന്യൂഡല്‍ഹി: ജൂണ്‍ 1 മുതല്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ സാധ്യത. 13 നഗരങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മെയ് 31 ന് ഇത് സംബന്ധിച്ച ദേശീയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.

അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ലെങ്കിലും ഞായറാഴ്ച തന്റെ മാന്‍ കി ബാത്തില്‍ ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ചിലത് സംസാരിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി മുതല്‍ ലോക്ക്ഡൗണ്‍ എന്ന പദം തന്നെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എങ്കിലും ആവശ്യമെങ്കില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംസ്ഥാനങ്ങള്‍ തുടരും. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതല്‍ പൊതുഗതാഗതം ആരംഭിക്കുമെങ്കിലും മെട്രോ സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ അനുവദിച്ചേക്കില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved