
മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനവ്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 90 ഡോളറും കടന്ന് കുതിക്കുകയാണ്. ഏഴ് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡിന്റെ വില ഇത്രയും ഉയരുന്നത്. വരും ദിവസങ്ങളില്‍ ക്രൂഡോയില്‍ വില 100 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം.
റഷ്യ-യുക്രെയ്ന്‍ പ്രശ്‌നവും പല രാജ്യങ്ങളിലും എണ്ണയുടെ ശേഖരം തീരുന്നതും ?ബ്രെന്റ് ക്രൂഡിന്റെ വില ഉയര്‍ത്തുന്നുണ്ട്. റഷ്യക്ക്‌മേല്‍ ഉപരോധം വരാനുള്ള സാധ്യതയും വിപണിതള്ളിക്കളയുന്നില്ല. അങ്ങനെയെങ്കില്‍ റഷ്യയില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറയും. ഇത് ക്രൂഡോയില്‍ വില വീണ്ടും ഉയരാന്‍ കാരണമാകുമെന്നാണ് ആശങ്ക.
അതേസമയം, അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവ് ഇന്ത്യയില്‍ ഏത് തരത്തില്‍ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. യു.പി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തല്‍ക്കാലത്തേക്ക് എണ്ണവിലയില്‍ വര്‍ധനയുണ്ടാവില്ലെന്നാണ് പ്രതീക്ഷ. മുമ്പും കേന്ദ്രസര്‍ക്കാറിനെ സഹായിക്കാനായി തെരഞ്ഞെടുപ്പുകാലത്ത് എണ്ണകമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, തെരഞ്ഞടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വന്‍തോതില്‍ വില ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇത്തവണയും ഇതേ രീതി തന്നെ പിന്തുടര്‍ന്നാല്‍ മാര്‍ച്ചോടെ ഇന്ത്യയില്‍ പെ?ട്രോള്‍-ഡീസല്‍ വില വന്‍തോതില്‍ ഉയരാന്‍ തന്നെയാണ് സാധ്യത.