
തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. ആദ്യദിനം തന്നെ ഐപിഓയില്‍ വന്‍ പ്രതികരണമാണ് ബാങ്ക് ഓഹരികള്‍ക്ക് ലഭിച്ചത്. 1.21 കോടി ഓഹരികള്‍ക്്കാണ് ആവശ്യക്കാര്‍ എത്തിയത്. 184.36 കോടി രൂപ നിലവില്‍ സമാഹരിച്ചിട്ടുണ്ട്. ഐപിഓയില്‍ ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആയ 1.05% ആണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിലും വന്‍ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. സിഎസ്ബി ഓഹരികള്‍ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സാധ്യതകള്‍ വളരെയേറെയാണ്.
നവംബര്‍ 22 മുതല്‍ 26 വരെയാണ് സിഎസ്ബി ബാങ്കിന്റെ ഓഹരിവില്‍പ്പന നടക്കുന്നത്. ആദ്യദിനം തന്നെ മികച്ച പ്രതികരണം നിക്ഷേപകരില്‍ നിന്ന് പഴയ കാത്തലിക് സിറിയന്‍ ബാങ്ക് ആയിരുന്ന ഇന്നത്തെ സിഎസ്ബി ബാങ്കിന് നേടാനായി. പത്ത് രൂപ മുഖവിലയുള്ള ഓഹരികളുടെ വിലനിലവാരം 193 രൂപാ മുതല്‍ 195 രൂപാവരെയായിരുന്നു. ഉപഭോക്താക്കള്‍ കൂട്ടമായി എത്തിയതോടെ പരമാവധി വിലയായ 195 രൂപതന്നെയാണ് ലിസ്റ്റിങ് വില.വരുംദിവസങ്ങളില്‍ 240 ദശലക്ഷം രൂപ വരെ വരുന്ന പുതിയ ഇഷ്യുവും പ്രതീക്ഷിക്കാം. കൂടാതെ ഓഹരി ഉടമകള്‍ വില്‍ക്കുന്ന രണ്ട് കോടിയോളം ഓഹരികള്‍ വരെ വില്‍ക്കാനുള്ള വാഗ്ദാനവും അടങ്ങിയതാണ് ഐപിഓ.
ഇന്നലെ മാത്രം വില്‍ക്കാന്‍ വച്ചത് 1.16 കോടി ഓഹരികളായിരുന്നു.ആങ്കര്‍ നിക്ഷേപര്‍ക്കായി മാറ്റിവെച്ചതിന് പുറമേയാണിത്.ഈ ഓഹരികളില്‍ നിന്ന് 184.36 കോടി രൂപയാണ് സമാഹരിച്ചത്. എല്ലാം എളുപ്പത്തിലാണ് വിറ്റഴിഞ്ഞത്. 1.21 കോടി ഓഹരികള്‍ക്കാണ് ഉപഭോക്താക്കള്‍ എത്തിയത്. നിക്ഷേപകരുടെ ഒഴുക്ക് നേടാന്‍ സിഎസ്ബിയ്ക്ക് സാധിച്ചുവെന്നത് വലിയൊരു നേട്ടമായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.വരുംദിവസങ്ങളിലും വന്‍ നിക്ഷേപക സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.
സിഎസ്ബിയോട് ഓഹരിവിപണിയിലെ നിക്ഷേപകര്‍ക്ക് പ്രത്യേക താല്‍പ്പര്യവും എടുത്ത് പറയേണ്ടതാണ്. നിക്ഷേപകര്‍ ആകാംക്ഷപൂര്‍വ്വം എന്തുകൊണ്ടാണ് സിഎസ്ബിയുടെ ഐപിഓ പ്രവേശനം കാത്തിരുന്നത്. പ്രധാനമായും നാല് കാരണങ്ങള്‍ ഇതിനായി ചൂണ്ടിക്കാട്ടാം. വളരെ മുമ്പ് തന്നെ സിഎസ്ബിയുടെ ഐപിഓ പ്രവേശനം നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ബാങ്കിന്റെ ശേഷിയും ഓഹരിമൂല്യത്തില്‍ വരുംകാലങ്ങളില്‍ വര്‍ധനവും നിക്ഷേപകര്‍ കണക്കുകൂട്ടിയിരുന്നു.
ബാങ്കിങ് സൂചികകളുടെ മികച്ച പെര്‍ഫോമന്‍സും ഒരു കാരണമാണ്. ഓഹരികള്‍ റെക്കോര്‍ഡ് നേട്ടത്തിലാണിപ്പോള്‍ ഉള്ളത്. ഭാവിയില്‍ പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിക്ഷേപകര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ഇതിനൊക്കെ പുറമേ എടുത്തുപറയേണ്ട കാര്യം മറ്റൊന്നാണ് . ഫയര്‍ഫാക്‌സ് 1208 കോടിയുടെ നിക്ഷേപമാണ് സിഎസ്ബിയില്‍ നടത്തിയത്. സിഎസ്ബിയുടെ വരുംകാല വളര്‍ച്ചയ്ക്ക് പര്യാപ്തമായ നിക്ഷേപമാണിത്. ഇപ്പോള്‍ ബാങ്കിന്റെ മൂല്യം 3400 കോടിരൂപയാണ്.
410 കോടിയുടെ സമാഹരണമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. തൃശൂര്‍ ആസ്ഥാനമായ ബാങ്കിന് 13 ലക്ഷം ഉപഭോക്താക്കളുണ്ട്. കേരളത്തിലും പുറത്തുമായി 412 ശാഖകളുളള ബാങ്കിന് കഴിഞ്ഞ പാദത്തില്‍ 44 കോടി രൂപയായിരുന്നു ലാഭം.