സിഎസ്ബി ബാങ്കിന് റെക്കോര്‍ഡ് നേട്ടം; ഓരഹരി വിലയില്‍ 50 ശതമാനം വര്‍ധന

December 04, 2019 |
|
News

                  സിഎസ്ബി ബാങ്കിന് റെക്കോര്‍ഡ് നേട്ടം; ഓരഹരി വിലയില്‍ 50 ശതമാനം വര്‍ധന

ലിസ്റ്റ് ചെയ്ത ഉടനെ സിഎസ്ബി വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് വ്യാപാരം ആരംഭിച്ചതോടെ സിഎസ്ബി ബാങ്കിന്റെ ഓഹരി വിലയില്‍  50 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓഹരി വില 100 രൂപ വര്‍ധിച്ച്  295 എന്ന നിലവാരത്തിലേക്കെത്തി. റെക്കോര്‍ഡ് നേട്ടമാണ് സിഎസ്ബി ബാങ്കിന് കൈവരിക്കാന്‍ സാധിച്ചത്. ഓഹരി വിപണി നഷ്ടം നേരിട്ടിട്ടും സിഎസ്ബി ബാങ്കിന്റെ ഓഹരി വില വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. ഐപിഒ സംഘടിപ്പിച്ചത് സിഎസ്ബി ബാങ്കിന് നേട്ടം കൊയ്യാന്‍ സാധിച്ചുവെന്നാണ് വിപമി വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. 

എന്നാല്‍ കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ ഐപിഒയ്ക്ക് 87 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയ്ക്ക് എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും നല്ല പ്രതികരണമാണ് തുടക്കത്തില്‍ തന്നെ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.  സ്ഥാപന നിക്ഷേപക ഭാഗത്തില്‍ 62 മടങ്ങ് വരിക്കാരായി; എച്ച്എന്‍ഐ വിഭാഗത്തില്‍ 164 മടങ്ങ് ഡിമാന്‍ഡും റീട്ടെയില്‍ വിഭാഗത്തിന് 43 മടങ്ങ് ആവശ്യകത വര്‍ധിച്ചതായാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  410 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്ക് ഐപിഒ സംഘടിപ്പിച്ചത്. ഐപിഒയിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, സേവനങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐപിഒ സംഘടിപ്പിച്ചത്.

ഐപിഒ  അവസാനിച്ചപ്പോള്‍ 86.90 മടങ്ങ് സബ്സ്‌ക്രിപ്ഷനാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 100.4 കോടി ഇക്വിറ്റി ഷെയറുകളാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്. റിട്ടെയ്ല്‍ നിക്ഷേപകരുടെ ഒഴു്ക്കില്‍ 10 ശതമാനം വര്‍ധനവോടെ സബ്സ്‌ക്രിപ്ഷന്‍  44.36 മടങ്ങായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപകര്‍ ബാങ്കിന്റെ  ഓബഹരികളില്‍ അതിയായ താത്പര്യമാണ് ഇതിനകം തന്നെ പ്രകടിപ്പിച്ചിട്ടുള്ളത്.  

കഴിഞ്ഞ നവംബര്‍ 22 നാണ് സിഎസ്ബി ബാങ്ക് ഐപിഒ സംഘടിപ്പിച്ചത്. ആദ്യദിനം തന്നെ മികച്ച പ്രതികരണം നിക്ഷേപകരില്‍ നിന്ന് പഴയ കാത്തലിക് സിറിയന്‍ ബാങ്ക് ആയിരുന്ന ഇന്നത്തെ സിഎസ്ബി ബാങ്കിന് നേടാനായി.  പത്ത് രൂപ മുഖവിലയുള്ള ഓഹരികളുടെ വിലനിലവാരം 193 രൂപാ മുതല്‍ 195 രൂപാവരെയായിരുന്നു. ഉപഭോക്താക്കള്‍ കൂട്ടമായി എത്തിയതോടെ പരമാവധി വിലയായ 195 രൂപതന്നെയാണ് ലിസ്റ്റിങ് വില. സിഎസ്ബി ബാങ്കിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് വലിയ ആത്മ വിശ്വാസം തന്നെയാണ് ഉണ്ടായിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved