
മുംബൈ: തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 118.57 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 72 ശതമാനം വര്‍ധനയാണിത്. വരുമാനം 555.64 കോടിയായിരുന്നത് ഇക്കുറി 51.77 കോടി രൂപയായി. കിട്ടാക്കടം മൊത്തം വായ്പകളുടെ 3.04 ശതമാനമായിരുന്നത് 4.11 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ ഓഹരിവിലയില്‍ ഇന്നലെ 1.41 ശതമാനം വര്‍ധനയുണ്ടായി.