സിഎസ്ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്; പിന്തുണച്ച് 24 ട്രേഡ് യൂണിയന്‍ സംഘടനകള്‍

October 15, 2021 |
|
News

                  സിഎസ്ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്;  പിന്തുണച്ച് 24 ട്രേഡ് യൂണിയന്‍ സംഘടനകള്‍

തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താല്‍ക്കാലിക നിയമനം നിര്‍ത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്. ഈ മാസം 20, 21, 22  തീയതികളില്‍ സിഎസ്ബി ബാങ്കില്‍ ജീവനക്കാര്‍ പണിമുടക്കും. കേരളത്തിലെ 24 ട്രേഡ് യൂണിയന്‍ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved