
ടാറ്റ മോട്ടോര്‍സ് വരാനിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ നിരവധി ഉല്‍പ്പന്നങ്ങളും കണ്‍സെപ്റ്റ് വാഹനങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. പതിനാല് വാണിജ്യ വാഹനങ്ങളും പന്ത്രണ്ട് പാസഞ്ചര്‍ വാഹനങ്ങളും കമ്പനി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.ഗ്രാവിറ്റാസ് എസ്യുവി, ഹാരിയര്‍ ബിഎസ് VI മോഡല്‍, പുതിയ ടിയാഗോ, പുതിയ ടൈഗോര്‍, ആല്‍ട്രോസ് JPT എന്നിവയാണ് ടാറ്റ അവതരിപ്പിക്കുന്ന പാസഞ്ചര്‍ വാഹനങ്ങള്‍.അതേസമയം കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയ മൈക്രോ എസ്യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും ഷോയിലെ നിര്‍മ്മാതാക്കളുടെ പ്രധാന ആകര്‍ഷണം.
ജനീവ മോട്ടോര്‍ ഷോ 2019 -ലാണ് കമ്പനി H2X കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്, വാഹനം വളരെയധികം പ്രശംസ നേടിയിരുന്നു. മൈക്രോ എസ്യുവി ടാറ്റയുടെ വാഹന നിരയിലെ ഏറ്റവും ചെറിയ മോഡലായിരിക്കും.ടാറ്റാ മോട്ടോര്‍സ് എക്‌സ്‌പോയില്‍ മൈക്രോ എസ്യുവിയുടെ സവിശേഷതകള്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മൈക്രോ എസ്യുവിയില്‍ ബിഎസ് VI കംപ്ലയിന്റ്, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ആല്‍ട്രോസിലും ടിയാഗോയിലും ഇതേ എഞ്ചിന്‍ യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. മൈക്രോ എസ്യുവിയെ ഹോണ്‍ബില്‍ എന്നാണ് നിര്‍മ്മാതാക്കള്‍ കമ്പനിയില്‍ വിളിക്കുന്നത്.