തൊഴില്‍ വെട്ടിക്കുറക്കാനൊരുങ്ങി ഡെല്‍ ടെക്‌നോളജീസ്; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗം

September 15, 2020 |
|
News

                  തൊഴില്‍ വെട്ടിക്കുറക്കാനൊരുങ്ങി ഡെല്‍ ടെക്‌നോളജീസ്; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗം

ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി തൊഴില്‍ വെട്ടിക്കുറമെന്ന് ഡെല്‍ ടെക്‌നോളജീസ് ഇങ്ക് ജീവനക്കാരെ അറിയിച്ചു. തൊഴിലാളികളെ കുറയ്ക്കുന്നത് ഡെല്ലിനുള്ളിലെ ഏതെങ്കിലും പ്രത്യേക ടീമിനോ ഡിവിഷനോ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് തിങ്കളാഴ്ച നടന്ന ത്രൈമാസ മീറ്റിംഗില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം ഉപയോക്താക്കള്‍ക്ക് ഏറ്റവും ആവശ്യമുള്ള മേഖലകളില്‍ ഞങ്ങള്‍ക്ക് ശരിയായ ടീം അംഗങ്ങളുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുമെന്നും ഒരു ഡെല്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസ് സമയത്ത് ടെക്‌സസ് ആസ്ഥാനമായുള്ള ഡെല്‍ വന്‍ ആവശ്യം നേരിട്ടു. ബിസിനസ്സുകളും ഉപഭോക്താക്കളും വീട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനായി പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എടുക്കുമ്പോള്‍, ചില ബിസിനസുകള്‍ പ്രധാന ഡാറ്റാ സെന്റര്‍ വാങ്ങലുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു.

നിലവിലെ സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ബോണസ്, പ്രമോഷനുകള്‍ എന്നിവ ഡെല്‍ ഇതിനകം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ജോലി കുറയ്ക്കുന്നതിന്റെ എണ്ണം വ്യക്തമാക്കാന്‍ കമ്പനി വിസമ്മതിച്ചു. ജനുവരി അവസാനത്തില്‍ ഡെല്ലില്‍ 165,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved