
വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊറോണ വൈറസ് വന്‍തോതില്‍ പടരുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ചില മുതലെടുപ്പ് ശ്രമങ്ങള്‍ നടത്തുകയാണ്. കൊറോണയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ വികസിപ്പിക്കുന്ന ജര്‍മ്മന്‍ കമ്പനിയെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. ജര്‍മനിയിലെ ടുബിന്‍ജെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുയര്‍ വാക് എന്ന ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെയാണ് ട്രംപ് സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നത്. എന്നാല്‍ ട്രംപിന്റെ നീക്കവുമായി ബന്ധപ്പെട്ട് കമ്പനി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. കൊറോണയ്ക്കെതിരേയുള്ള വാക്സിന്‍ വികസിപ്പിക്കുകന്ന ഘട്ടത്തിലാണ് കമ്പനിയെ മൊത്തമായി വിലക്ക് വാങ്ങാന്‍ അമേരിക്കന്‍ കോടീശ്വരനും, പസിഡന്റുമായ ഡൊനാള്‍ഡ് ട്രംപ് കച്ചവടമുറപ്പിക്കാനുള്ള നീക്കം നടത്തുന്നത്.
എന്നാല്‍ ജര്‍മ്മന്‍ കമ്പനി വികസിപ്പിക്കുന്ന വാക്സിന്റെ എക്സ്‌ക്ലൂസീവ് റൈറ്റ് സ്വന്തമാക്കാന്‍ പ്രസിഡന്റ് ട്രംപ് ഒരു ബില്യന്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. ജര്‍മനിയിലെ ഇക്കോണമി മന്ത്രി പീറ്റര്‍ ആള്‍ട്ട് മേയറുടെ പ്രസ്താവന ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊറോണ ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇപ്പോള്‍ കച്ചവടവുമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇപ്പോള്‍ ട്രംപിന് നേരെ ഉയര്‍ന്നുവരുന്ന ആക്ഷേപം.
മാര്‍ച്ച് 15 ലെ ഒരു പ്രസ്താവനയില്‍ 'ഏറ്റെടുക്കലിന്റെ അഭ്യൂഹങ്ങള്‍' ക്യൂയര്‍വാക് നിഷേധിച്ചു. നിരവധി ഓര്‍ഗനൈസേഷനുകളുമായും ആഗോള അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ട്രംപിന്റെ താത്പര്യങ്ങള്‍ കമ്പനി സംരക്ഷിച്ചേക്കില്ലെന്നാണ് റിവിവരം. നിലവില്‍ കൊറോണ വൈറസ് മൂലം ആഗോളതലത്തില്‍ കൊറോണ വൈറസ് മൂലം 6,610 പേരുടെ ജീവന്‍ പൊലിഞ്ഞുപോയിട്ടുണ്ട്. വാക്‌സിന്‍ കണ്ടുപിടക്കപ്പെടാത്ത രോഗമായതിനാല്‍ വിവിധ മരുന്ന് കമ്പനികള്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.