
കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടറേറ്റ് ജനറള്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തര സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടത്തിയത്.
കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. നേരത്തെ ജൂലായ് 31 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉള്‍പ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തിയിരുന്നു.