ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ പണമിടപാട് ശക്തിപ്പെടുത്താന്‍ ബാങ്കുകള്‍; മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കും

December 06, 2019 |
|
News

                  ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ പണമിടപാട് ശക്തിപ്പെടുത്താന്‍ ബാങ്കുകള്‍; മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കും

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ മേഖലയില്‍ യുപിഐ ഇടപാടുകള്‍ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ബാങ്കുകള്‍ ഇപ്പോള്‍ നടത്തുന്നത്. നിലവില്‍ കമ്പനി യുപിഐ ഇടപടുകള്‍ ശക്തിപ്പെടുത്താനുള്ള നീക്കമാണ് വ്യാപകമായി നടത്തുന്നത്. ഡിജിറ്റല്‍ പണമിടപാടുകളില്‍ ഏറെ പിന്നോട്ടുനില്‍ക്കുന്ന  ഗ്രാമീണ മേഖലയെ യുപിഐ ഇടപാടുകളിലേക്ക് ആകര്‍ഷിക്കാന്‍ സാങ്കേതിക വിദ്യാ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ  സഹായം തേടിയിരിക്കുകയാണ് രാജ്യത്തെ ബാങ്കുകള്‍.   ഗ്രാമീണ മേഖലയില്‍ ഡിജിറ്റല്‍ പണമിടപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും, സാങ്കേതിക മേഖലയില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ ബാങ്കുകള്‍  മൈക്രോസോഫ്റ്റിന്റെ പിന്തുണ തേടിയിരിക്കുന്നത്. 

രാജ്യത്ത് നഗരപ്രദേശങ്ങളില്‍ ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കുമ്പോഴും, ഡിജിറ്റല്‍ മേഖലയില്‍ വിപുലീകരണം നടക്കുമ്പോഴും ഗ്രാമീണ മേഖലയില്‍ ഡിജിറ്റല്‍ പണമിടപാട് കുറഞ്ഞുവരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് വിപുലീകരണം പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 20 ശതമാനം ജനങ്ങളില്‍ മാത്രം ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം ഉള്ളുവെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ജനങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ അവബോധം കുറഞ്ഞതാണ് ഡിജിറ്റല്‍ പണമിടപാടില്‍ കുറവ് വരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് ശക്തിപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍  നീക്കം നടത്തുന്നത്. രാജ്യവ്യാപകമായി ഡജിറ്റല്‍ പണമിടപാട് ശക്തിപ്പെടുത്താനും വിവിധ കമ്പനികളുടെ സഹകരണത്തോടെ രാജ്യത്തെ ബാങ്കുകള്‍ നീക്കം നടത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved