
ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജനുവരി കാലയളവില്‍ അറ്റ നികുതി വരുമാനം 7.89 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ധനകാര്യ സഹമന്ത്രി ശിവപ്രാതാപ് ശുക്ലയാണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2016-2017 സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുകുതി വരുമാനത്തില്‍ 9.92 കോടി രൂപയോളമാണ് വര്‍ധനവ് ഉണ്ടായത്. 2017-2018 സാമ്പത്തിക വര്‍ഷം ഇത് 7.41 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു.
2017-18 ല്‍ മൊത്തം പ്രത്യക്ഷ നികുതി വരുമാനം 10.02 ലക്ഷം കോടി രൂപയോളമായി വര്‍ധിക്കുകയും ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി വരെയുള്ള കാലയളവില്‍ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 7,88,930 കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി -ജിഡിപി നിരക്ക് 5.98 ശതമാനമായി ഉയരുകയും ചെയ്‌തെന്ന് ധനകാര്യ സഹമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.