
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രയില്‍ ആഗസ്റ്റ് മാസത്തില്‍ നേട്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് മാസത്തില്‍ മാത്രം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 3.87 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭീമമായ വര്‍ധനവാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ മാത്രം ആകെ 1.17 കോടി യാത്രക്കാരാണ് ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവ് വരെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 1.13 കോടിയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ആഭ്യന്തര വിമാന യാത്രയില്‍ ഏറ്റവുമധികം പേര്‍ സഞ്ചരിച്ചത് ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ്. ഏകദേശം 55.41 ലക്ഷം പേരാണ് ഇന്‍ഡിഗോയ വഴി ആഭ്യന്തര വിമാന യാത്ര നടത്തിയത്. സ്‌പൈസ് ജെറ്റ് 18.34 ലക്ഷം പേരും ആഭ്യന്തര യാത്ര നടത്തിയിട്ടുണ്ട്. ഗോ എയര്‍ വഴി ആഭ്യയന്തര സര്‍വീസ് നടത്തിയത് ഏകദേശം 13.91 ലക്ഷം പേരാണ് ആകെ യാത്ര നടത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ ഭീമാമയ വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുളളത്. ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തോടെ രാജ്യത്തെ വിമാന യാത്രാ മേഖല ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ് എത്തിയിട്ടുള്ളത്. ടിക്കറ്റ് വിതരണത്തിലടക്കം വന്‍ നേട്ടമാണ് വിവിധ കമ്പനികള്‍ ഇപ്പോള്‍ കൊയ്തിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.