
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണി വലിയ പ്രതിസന്ധിയിലൂടെ ഇപ്പോള്‍ കടന്നുപോകുന്നത്. മാന്ദ്യം വാഹന വിപണിയെയും തളര്‍ച്ചയിലേക്ക് തള്ളിവിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2020 ജനുവരിയില്‍ രാജ്യത്തെ പാസഞ്ചര്‍ വിപണി 6.2 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജനുവരിയില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പന 6.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതായത് ജനുവരിയില്‍ ആഭ്യന്തരതലത്തില്‍ ആകെ വിറ്റഴിച്ച കാറുകളുടെ എണ്ണം 262,714 യൂണിറ്റ് വാഹനമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ആകെ വിറ്റഴിച്ച പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം 280,091 യൂണിറ്റാണ്. ആട്ടോ മൊബൈല്‍ ഇന്‍ഡസ്ട്രി ബോഡി (SIAM) ആണ് ഇക്കാര്യം വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.
എന്നാല്‍ രാജ്യത്തെ കാര്‍വില്‍പ്പനയില്‍ ഭീമമായ ഇടിവാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഏകദേശം 8.1 ശതമാനത്തോളം ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. കാര്‍വില്‍പ്പന 2020 ജനുവരിയില്‍ 1,64,793 യൂണിറ്റ് രേഖപ്പെടുത്തിയപ്പോള്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ 1,79,324 യൂണിറ്റ് വാഹനമായിരുന്നു വിറ്റഴിച്ചിരുന്നത്.
മോട്ടോര്‍വാഹന വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മോട്ടോര്‍വാഹന വില്‍പ്പന 15.7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 8,71,886 യൂണിറ്റിലേക്ക് വി്#പ്പന ചുരുങ്ങി. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ രാജ്യത്തെ ഇരുചക്രവാഹന വില്‍പ്പന 10,27,766 യൂണിറ്റായിരുന്നു രേഖപ്പെടുത്തിയത്.
എന്നാല്‍ ഇരുചക്ര വാഹന വില്‍പ്പന ജനുവരിയില്‍ ആകെ 16.06 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഏകദേശം 13,41,005 യൂണിറ്റ് വാഹനമാണ് വിറ്റഴിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ആകെ വില്‍പ്പനനടന്നത് 15,97,528 യൂണിറ്റ് വാഹന വില്‍പ്പനയായിരുന്നു നടന്നത്. അതേസമയം ജനുവരിയില്‍ രാജ്യത്തെ ആഖെ കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ മാത്രം 14.04 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 75,289 യൂണിറ്റ് വാഹനങ്ങളാണ് അ്ന്ന് വിറ്റഴിച്ചത്.