
ന്യൂഡല്‍ഹി: ഉത്സവകാല സീസണിനില്‍ ആമസോണും, ഫ്‌ളിപ്പ്കാര്‍ട്ടും വിദേശ നിക്ഷേപ നിയമം ലംഘിച്ചുവെന്ന ആരോപണം നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പ്രമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആമസോണിനോടും, ഫ്‌ളിപ്പ്കാര്‍ട്ടിനോടും ബിസിനസ്സ്, നിക്ഷേപം, വെണ്ടര്‍മാരുമായുള്ള കമ്മീഷന്‍ കരാറുകള്‍ എന്നിവയുടെ പൂര്‍ണമായ വിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഒള്‍ ഇന്ത്യ ട്രേഡേളഴ്‌സ് (സിഎഐടി) ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആമസോണിനോടും, ഫ്‌ളിപ്പ്കാര്‍ട്ടിനോടും വിശദീകരണം തേടിയിട്ടുള്ളത്.
ഉത്സവകാല സീസണിനില്‍ ഫ്‌ളിപ്പ്കാര്‍ട്ടും, ആമസോണും നല്‍കിയ ഡിസ്‌ക്കൗണ്ടുകളെ പറ്റി ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയാല്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇ-കൊമേഴ്സ് കമ്പനികള്‍ വന്‍തോതില്‍ വിലക്കിഴിവ് പ്രഖ്യാപിക്കുന്നത് മൂലം ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇ കോമേഴ്‌സ് കമ്പനികള്‍ വന്‍വിലക്കിഴിവ് നല്‍കുന്നത് തടഞ്ഞുകൊണ്ട് ചെറുകിട മേഖലയെ ആശ്രയിക്കുന്ന 130 ദശലക്ഷം ആളുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്സവകാല സീസണിലനടക്കം വന്‍ ഇലവുകള്‍ പ്രഖ്യാപിച്ചുവെന്ന ആരോപണവും ഇപ്പോള്‍ ശക്തമാണ്.
ഉത്സവകാല സീസണില്‍ ഇ-കൊമേഴ്സ് ഭീമന്‍മാര്‍ 50 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചതും ചെറുകിട വ്യാപാരികളെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. 70 ലക്ഷം ചെറുകിട വ്യാപാരികള പ്രതിനിധീകരിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ സമര്‍പ്പിച്ച പരാതികളും, തെളിവുകളും സര്‍ക്കാര്‍ വൃത്തങ്ങള്‍ പരിശോധിക്കും. പരാമ്പരാഗത വില്‍പ്പനയില്‍ 30 മുതല്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യാപാര സംഘടന ഔദ്യോഗികമായ പുറത്തുവിട്ട കണക്കുകള്‍.