ദിനോസറിന്റെ അസ്ഥികുടം ഓണ്‍ലൈന്‍ ലേലത്തിന് നീക്കിവെച്ച് ദുബായ് മാള്‍; ഈ മാസം 25ന് ലേലം അവസാനിക്കും

August 19, 2019 |
|
News

                  ദിനോസറിന്റെ അസ്ഥികുടം ഓണ്‍ലൈന്‍ ലേലത്തിന് നീക്കിവെച്ച് ദുബായ് മാള്‍; ഈ മാസം 25ന് ലേലം അവസാനിക്കും

ദുബായ് മാളിലെ ദിനോസറിന്റെ അസ്ഥികുടം ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായ് നീക്കിവെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യംപുറത്തുവിട്ടിട്ടുള്ളത്. 155 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥികുടമാണ് ദുബായ് മാളില്‍ ലേലത്തിലൂടെ വില്‍പ്പനയ്ക്കായ് നീക്കിവെച്ചിട്ടുള്ളത്. അതേസമയം മാളിലേക്ക് ഒഴുകിയെത്തുന്ന സന്ദര്‍ശകരുടെ പ്രധാന കാഴ്ചയാണ് ദിനോസറിന്റെ അസ്ഥികുടം. ദുബായിലെ പ്രമുഖ ലേല എമിറേറ്റസ് ഒക്ഷനാണ് അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ഓണ്‍ലൈന്‍ ലേലം സംഘടിപ്പിക്കുന്നത്. 24.4 മീറ്റര്‍ ഉയരമാണ് ദിനോസറിന്റെ അസ്ഥികുടിത്തന് ആകെയുള്ളത്. 7 മീറ്റര്‍ ഉയരവുമുള്ള അസ്ഥികുടം ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ദിനോസറിന്റേതാണെന്നാണ് റിപ്പോര്‍ട്ട്. 

ദുബായ് മാളിലെ മുഖ്യ ആകര്‍ഷണമായ ദിനോസറിന്റെ അസ്ഥികുടം വില്‍പ്പനയ്ക്ക് നീക്കിവെച്ചതോടെ നിരവധി സന്ദര്‍ശകരാണ് ദിനോസറിന്റെ അസ്ഥികുടം കാണാന്‍ ഒഴുകിയെത്തുന്നത്. ദിനോസറിന്റെ അസ്ഥികുടം സ്വന്തമാക്കാന്‍ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദിനോസറിന്റെ അസ്ഥികുടത്തിന് അടിസ്ഥാന വിലയായി നിശ്ചിയിച്ചിട്ടുള്ളത് ഏകദേശം 14.6  മില്യണ്‍ ദിര്‍ഹമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചയെ്തിട്ടുള്ളത്. ഈ മാസം തന്നെ ലേലം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 25 നകം ലേലം അവസാനിക്കും. അതേസമയം ദിനോസറിന്റെ അസ്ഥികുടം സ്വന്തമാക്കാന്‍ നിരവധി പേരാണ് ഇതിനകം എത്തിയിട്ടുള്ളതെന്നാണ് ലേല കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഏറ്റവും ഓണ്‍ ലേലമാണിതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എമിറേറ്റ്‌സ് ഓക്ഷന്‍ ആദ്യമായാണ് പശ്ചിമേഷ്യയില്‍ ഓണ്‍ലൈന്‍ ലേലം സംഘടിപ്പിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved