
അബുദാബി: സ്മാര്‍ട്ട് ഫോണ്‍ ആപ്പായ ടിക്ക് ടോക്ക് ആഗോള തലത്തില്‍ ഹിറ്റായി ഓടുന്ന വേളയിലാണ് ദുബായിയുടെ ടൂറിസത്തിന് കരുത്തേകുന്ന വീഡിയോ 54 മില്യണ്‍ വ്യൂസ് കടന്ന് തകര്‍ത്തോടുന്നുവെന്ന വാര്‍ത്ത ടെക്ക് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ്ങുമായി സഹകരിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ദിസ് ഈസ് ദുബായ് എന്ന ഹാഷ്ടാഗുള്ള വീഡിയോയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്.
ടിക്ക് ടോക്ക് ട്രാവല്‍ ഗ്ലോബല്‍ ക്യാമ്പയിന്‍ എന്നാണിതിന്റെ പേര്. ഇതുവഴി യാത്ര ചെയ്ത വീഡിയോകളും മറ്റ് രസകരമായ മുഹൂര്‍ത്തങ്ങളും ടിക്ക് ടോക്കില്‍ പങ്കുവെക്കാം യാത്രയുമായി ബന്ധപ്പെട്ട വീഡിയോയ്ക്കാണ് മുന്‍ഗണന. ഇത് ഒരു ബില്യണ്‍ വ്യൂസിന് മുകളില്‍ എത്തുമെന്നാണ് നിലവിലുള്ള കണക്ക് കൂട്ടല്‍. ആഗോള തലത്തില്‍ 150 മാര്‍ക്കറ്റുകളിലായി 75 ഭാഷകളില്‍ ടിക്ക് ടോക്ക് ലഭ്യമാണ്. അടുത്തിടെ ദുബായ് മാളില്‍ ടിക്ക് ടോക്ക് ഒരു ഇന്ററാക്ടീവ് ബൂത്ത് ആരംഭിച്ചിരുന്നു.
ടിക്ക് ടോക്കിലെ ഏറ്റവും പ്രമുഖമായ കണ്ടന്റ് ക്രിയേറ്റേഴ്‌സമായി ബന്ധപ്പെടാനുള്ള അവസരവും ബൂത്തിലുണ്ട്. നിലവിലെ കണക്കുകള്‍ നോക്കിയാല്‍ ടിക്ക് ടോക്കാണ് ഇതു വരെ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ്. ഇന്ത്യയില്‍ ടിക് ടോക്കിലെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ അടുത്തിടെ നീക്കം ചെയ്തു. ചടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ ടിക് ടോക്ക് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.
രാജ്യത്ത് ടിക് ടോക്കിന്റെ വളര്‍ച്ച അതിവേഗത്തിലാണ്. ടിക്ക് ടോക്കിന് ഇന്ത്യയില്‍ ഇന്ന് 20 കോടി ഉപഭോക്താക്കളുണ്ടെന്ന് ആപ്പിന്റെ മാതൃകമ്പനിയായ ബീജിങ്ങിലെ ബൈറ്റെഡാന്‍സ് ടെക്‌നോളജി കമ്പനി പറഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ച് എന്ന സംഘടന നല്‍കിയ പരാതിയിലാണ് ടിക്ക് ടോക്ക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നല്‍കിയത്. ആര്‍എസ്എസിന്റെ പോഷക സംഘടനയാണ് സ്വദേശി ജാഗരണ്‍ മഞ്ച്.