കോവിഡ്-19 ല്‍ നേട്ടം കൊയ്ത് ഇ-കെമേഴ്‌സ് കമ്പനികള്‍; പ്രതിദിനം ലഭിക്കുന്ന ഓര്‍ഡറുകളില്‍ 20 ശതമാനം വര്‍ധന

March 16, 2020 |
|
News

                  കോവിഡ്-19 ല്‍ നേട്ടം കൊയ്ത് ഇ-കെമേഴ്‌സ് കമ്പനികള്‍; പ്രതിദിനം ലഭിക്കുന്ന ഓര്‍ഡറുകളില്‍ 20 ശതമാനം വര്‍ധന

ബംഗളൂരു: കൊറോണ വൈറസ് ആഘാതം ലോകത്തിന്റെ സമസ്ത മേഖലളെയെല്ലാം നിലംപരിശാക്കിയിരിക്കുന്നു. എന്നാല്‍ വെറസിന്റെ ആഘാതം ഇ-കൊമേഴ്‌സ് കമ്പനികളുടെ നിലനില്‍പ്പിനെ പോലും ബാധിച്ചിട്ടില്ല, മാത്രമല്ല, വൈറസ് ആഘാതത്തിനിടയിലും വന്‍ നേട്ടം കൊയ്തിരിക്കുകയാണ് ആഗോളതലത്തിലെ പ്രധാന ഇ-കൊമേഴ്‌സ് കമ്പനികള്‍. വൈറസ് പടരുമെന്ന ഭീതിയില്‍  ആളുകള്‍ ഷോപ്പിംഗ് കുറക്കുകയും, സാധനങ്ങള്‍ വാങ്ങാന്‍ ഇ-കൊമേഴ്‌സ് കമ്പനികളെ ആശ്രയിക്കുകയും ചെയ്തതാണ് വന്‍ നേട്ടത്തിനിടയാക്കിയത്. നഗരത്തിലെ ഷോപ്പിംഗ് മാളുകളും മറ്റും സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചിട്ടതോടെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് വന്‍തോതില്‍ നേട്ടം കൊയ്യാന്‍ സാധിച്ചത്.  ഫ്‌ളിപ്പ് കാര്‍ട്ട്, ആമസോണ്‍, ബിഗ് ബാസ്‌ക്കറ്റ്, ഗ്രാഫേഴ്‌സ് എന്നിവയ്ക്ക് സാധാരണ ഗതിയില്‍ ലഭിക്കുന്നതിനേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെവര്‍ധനവാണ് പ്രതിദിനം ലഭിക്കുന്ന ഓര്‍ഡറുകളില്‍ വര്‍ധനവ് ഉണ്ടായത്.  

കോവിഡ്-19 ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  യാതൊരു കോട്ടവും സംഭവിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.  വ്യക്തി ശുചിത്വത്തിന് ജനങ്ങള്‍ ഉപയോഗിക്കുന്ന സാനിറ്റൈസറുകള്‍, സോപ്പ്, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയെല്ലാം ചൂടപ്പം പോലെയാണ്  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കപ്പെടുന്നത്. മാത്രമല്ല, കോവിഡ്-19 ഭീതിപടര്‍ത്തിയതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണത്തിലടക്കം ഭീമമായ  വര്‍ധനവ് ഉണ്ടായിട്ടുണ്ട് കണക്കുകള്‍ പരിശോധിച്ചാല്‍. ഇതോടെ ആളുകള്‍ പുറത്തിറങ്ങാത്ത സാഹചര്യം ശക്തിപ്പെടുകയും ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ഇ-കൊമേഴേസ് കമ്പനികളെ മാത്രം ആശ്രയിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. 

അതേസമയം ഉപഭോക്താക്കള്‍ ഇ-കൊമേഴ്‌സ് കമ്പനികളെ കൂടുതല്‍ വിശ്വാസത്തിലെടുക്കുന്ന സാഹചര്യമാണ് ഇപ്പോള്‍  ഉണ്ടായിട്ടുണ്ടത്. മാത്രമല്ല. ഇ-കൊമോഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിവിധ ഉത്പ്പന്നങ്ങള്‍ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.  മാത്രമല്ല ആയുര്‍വേദ ഉത്പ്പന്നങ്ങള്‍, കുട്ടികളുടെ ഭക്ഷണ വിഭവങ്ങള്‍, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വലിയ ഡിമാന്‍ഡാണ് ഇ-കൊമേഴ്‌സ് ഫ്‌ളാറ്റഫോമുകളില്‍ ഉണ്ടായിട്ടുള്ളത്.  

 എന്നാല്‍  കുട്ടികളുടെ വിഭവമയാ ഇന്‍സ്റ്റന്റ് ന്യൂൂഡില്‍സടക്കമുള്ളവയ്ക്ക് വലിയ ആവശ്യകത വര്‍ധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ ഭാഷ്യം.  അതേസമയം കോവിഡ്-19 പൊട്ടിപുറപ്പെട്ട ചൈനയിലടക്കം ഇന്റര്‍നെറ്റ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്ന പ്രവണത ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ഇപ്പോള്‍ ഷോപ്പിംഗുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ഇ-കൊമേഴ്‌സ് കമ്പനികളെ മാത്രം ആശ്രയിക്കുന്ന പ്രവണത ശക്തിപ്പെട്ടിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved