
മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന്റെ 4.21 കോടി രൂപയുടെ സ്വത്തുക്കള്‍ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 1.54 കോടി രൂപ വിലവരുന്ന ഫ്‌ലാറ്റ്, 2.67 എന്നിവയാണിവ. 3 തവണ ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന ദേശ്മുഖ് അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് നടപടി.
പൊലീസ് ഉദ്യോഗസ്ഥരോടു മുംബൈയിലെ ബാറുകളില്‍ നിന്നു 100 കോടി രൂപ പിരിച്ചു നല്‍കാന്‍ മന്ത്രിയായിരിക്കെ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന, മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ആരോപിച്ചതിനെക്കുറിച്ചു സിബിഐ അന്വേഷണം നടക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണു സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി കേസെടുത്തത്.