പണികിട്ടി ഫ്ളിപ്കാര്‍ട്ട്; ഇഡി 10,600 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

August 05, 2021 |
|
News

                  പണികിട്ടി ഫ്ളിപ്കാര്‍ട്ട്; ഇഡി 10,600 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്നാരോപിച്ച് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫ്ളിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഉള്‍പ്പടെ 10 സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. വിദേശ വിനിമയ മാനേജുമെന്റ് നിയമത്തിന്റെ വിധിനിര്‍ണയ അതോറിറ്റി ജൂലായില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി കുറ്റം ചുമത്തിയിട്ടുള്ളത്.

2009നും 2015നും ഇടയില്‍ ഫ്ളിപ്കാര്‍ട്ടും സിംഗപൂരിലെ സ്ഥാപനവും ഉള്‍പ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘനം നടന്നിട്ടുള്ളതെന്നാണ് ആരോപണം. 2018ല്‍ വാള്‍മാര്‍ട്ട് ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തിരുന്നു. ഇഡിയുടെ നോട്ടീസ് പ്രകാരം കാര്യങ്ങള്‍ വിശദമായി വിലയിരുത്തിവരികയാണെന്ന് ഫ്ളിപ്കാര്‍ട്ട് അധികൃതര്‍ പറഞ്ഞു. 2012ലാണ് ഇതുസംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved