
ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഇന്ത്യയുടെ വളര്‍ച്ച മുന്നോട്ടാണെന്ന് വിലയിരുത്തല്‍. ആഭ്യന്തര വൈദ്യുത ഉപകരണ വിപണി 12 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ 2025 ഓടെ 72 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍, ഇന്ത്യയുടെ ഇലക്ട്രിക്കല്‍ ഉപകരണ വിപണിയുടെ മൊത്തം മൂല്യം 48-50 ബില്ല്യനാണ്. ഇപ്പോള്‍ 11മുതല്‍ 12 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും ഈ രംഗത്ത് കാണിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂല്യവും 8.62 ബില്യണ്‍ ഡോളറില്‍ നിന്ന് 13 ബില്യണ്‍ ഡോളറായി ഉടനെ ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയറ്റുമതിയില്‍ ചൈനയ്ക്ക് ബദലായി ഇന്ത്യ മാറുമെന്ന് ഇന്ത്യന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍( ഐഇഎംഎ) വിലയിരുത്തുന്നു. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങളും പാരീസ് ഉടമ്പടി പ്രകാരം കാര്‍ബണ്‍ കുറയ്ക്കല്‍ ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ പ്രാദേശിക ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.