
തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഇനി പുതിയ രീതി. 3,000 രൂപയിലധികം വൈദ്യുതി ബില്‍ വരുന്ന ഉപഭോക്താക്കള്‍ ഇനി മുതല്‍ വൈദ്യുതി ബില്‍ അടയക്കേണ്ടത് ഓണ്‍ലൈന്‍ വഴി. രണ്ടു മാസം കൂടുമ്പോള്‍ 3,000 രൂപയിലധികം വൈദ്യുതി ബില്‍ വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ജനുവരി ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കിയാണ് കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.
പ്രതിമാസം 1500 രൂപയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു രണ്ടു മാസത്തെ ബില്‍ തുക 3000 രൂപയിലധികം വരും. ഇവര്‍ക്കാണു ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കിയത്. ഗാര്‍ഹികേതര ഉപയോക്താക്കളില്‍ പ്രതിമാസം 2000 രൂപയ്ക്കു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ വിഭാഗത്തിലുള്ളവര്‍ക്കും 1500 രൂപയ്ക്കു മുകളിലെന്ന പരിധി ബാധകമാക്കി.
അതേസമയം, മാര്‍ച്ച് വരെ ഉപാധികളോടെ കൗണ്ടറില്‍ പണം സ്വീകരിക്കും. പ്രതിമാസം 6000 രൂപയില്‍ താഴെ പണമിടപാടുകള്‍ നടക്കുന്ന സെക്ഷനുകളില്‍ നിലവിലെ രണ്ടു ഷിഫ്റ്റുകള്‍ ഒന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ പേയ്മെന്റ് ഇങ്ങനെ
ഓണ്‍ലൈനായി വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ wss.kseb.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ KSEB മൊബൈല്‍ ആപ് ഉപയോഗിക്കുക. രജിസ്റ്റര്‍ ചെയ്യാതെ ബില്ലടയ്ക്കാന്‍ ക്വിക് പേ സംവിധാനം.
എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സിഎസ്ബി, സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഡയറക്ട് നെറ്റ് ബാങ്കിങ് സംവിധാനം.
2000 രൂപയില്‍ താഴെ തുക ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കാം.
പേയ്ടിഎം, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവ വഴിയും ബില്ലടയ്ക്കാം.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കാനുള്ള പി എസ്് മെഷീനുകള്‍ എല്ലാ സെക്ഷന്‍ ഓഫിസുകളിലും.