
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഇത്തിഹാദ് എയര്‍വെയ്‌സ് തയ്യാറാകുന്നു. അതോട് കൂടി മാസങ്ങളായിട്ടുള്ള അനിശ്ചിതത്വം അവസാനിക്കുകയാണ്. അതോട് കൂടി ജെറ്റ് ഇടപാടുകാരുടെ വികസനത്തിന് ആശ്വാസം നല്‍കും. വ്യാഴാഴ്ച വൈകുന്നേരത്തോട് കൂടി എല്ലാ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ ജെറ്റിനെ രക്ഷിക്കാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുകയായിരുന്നു.
ജെറ്റിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കാന്‍ ഇത്തിഹാദ് ആലോചിക്കുകയാണ്. ഇത്തിഹാദ് എയര്‍വേയ്‌സിന് ജെറ്റ് എയര്‍വേയ്‌സില്‍ 24 ശതമാനം ഓഹരികളുണ്ട്. ജെറ്റ് എയര്‍വേയ്‌സില്‍ ഓഹരി വിഹിതമുള്ള ഇത്തിഹാദ് തുടര്‍നിക്ഷേപം നടത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഓഹരി ഇടപാടിന് 150 രൂപ വീതം ഓഹരികള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 41 ഓളം ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാന സര്‍വീസുകള്‍ കുറച്ചിരിക്കുകയാണ്. വ്യാഴാഴ്ച ബാക്കിയുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.