ഇപിഎഫ് പലിശ 8.5 ശതമാനം; അക്കൗണ്ട് പരിശോധിക്കാം

December 08, 2021 |
|
News

                  ഇപിഎഫ് പലിശ 8.5 ശതമാനം; അക്കൗണ്ട് പരിശോധിക്കാം

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടില്‍ വരവുവെച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അറിച്ചു. ദീപാവലിക്ക് തൊട്ടുമുന്‍പ് പലിശ നിരക്ക് 8.5 ശതമാനമായിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അക്കൗണ്ടില്‍ അവശേഷിക്കുന്ന തുകയ്ക്ക് 8.50 ശതമാനം പലിശയാണ് ലഭിക്കുക. 22.55 കോടി അക്കൗണ്ടുകളില്‍ പലിശ വരവുവെച്ചതായി ഇപിഎഫ്ഒ ട്വീറ്റ് ചെയ്തു. 2020-21 സാമ്പത്തിക വര്‍ഷം 8.50ശതമാനം പലിശ നല്‍കാനുള്ള ഇപിഎഫ്ഒയുടെ ശുപാര്‍ശക്ക് നവംബറിലാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയത്.

നിലവില്‍ സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇപിഎഫ് നിക്ഷേപത്തിന് നല്‍കുന്നത്. ബാങ്ക് നിക്ഷേപത്തിന് അഞ്ചുശതമാനവും സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളില്‍ ശരാശരി ഏഴുശതമാനവുമാണ് നിലവില്‍ പലിശ. അക്കൗണ്ട് പരിശോധിച്ച് പലിശ ലഭിച്ചതായി വരിക്കാര്‍ക്ക് ഉറപ്പുവരുത്താം. ഉമാങ് ആപ്പ്, ഇപിഎഫ്ഒ മെമ്പര്‍ ഇ-സേവ ഓണ്‍ലൈന്‍, എസ്എംഎസ്, മിസ്ഡ് കോള്‍ എന്നിവ വഴി ബാലന്‍സ് പരിശോധിക്കാന്‍ കഴിയും. 011-22901406 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്. അതിന് ശേഷം എസ്എംഎസായി അക്കൗണ്ട് ബാലന്‍സ് അറിയാന്‍ സാധിക്കും. എസ്എംഎസ് അയച്ചും ബാലന്‍സ് അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Read more topics: # EPF,

Related Articles

© 2025 Financial Views. All Rights Reserved