
ചെന്നൈ ആസ്ഥാനമായ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പന ഒക്ടോബര്‍ 20 മുതല്‍ 22 വരെ നടക്കും. 32 രൂപ മുതല്‍ 33 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 450 ഓഹരികള്‍ക്കും തുടര്‍ന്ന് 450 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാം.
280 കോടി രൂപയുടെ പുതിയ ഇഷ്യു അടക്കം 517.6 കോടി രൂപയുടേതാണ് ഐപിഒ. വിപണിയിലെ ഇപ്പോഴത്തെ ഐപിഒ അനുകൂല അന്തരീക്ഷം നേട്ടമാകുമെന്ന് കരുതുന്നതായി കമ്പനി അറിയിച്ചു.