
സ്വീഡിഷ് ടെലികോം ഗിയര്‍ മേക്കര്‍ എറിക്‌സണിന്റെ 5 ജി ഇന്നോവേഷന് വേണ്ട ഒരുക്കങ്ങള്‍ സജ്ജമാക്കുന്നു. ന്യൂഡല്‍ഹിയിലെ 5 ജി ഇന്നോവേഷന്‍ ലാബിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എറിക്‌സണിന്റെ 5 ജി ഇന്നോവേഷന്‍ ലാബില്‍ സമീപകാലത്ത് 5 ജി ബന്ധപ്പെട്ട സാങ്കേതികവിദ്യ പരീക്ഷണം നിര്‍ത്തി വെച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. മികച്ച സെന്ററുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ട്, ഐഐടി ഡല്‍ഹി ഡല്‍ഹി കോഓര്‍ഡിനേറ്റര്‍ ബിജേഷ് ലാല്‍ പറഞ്ഞു.
ടെക്‌നോളജി അപ്ഗ്രഡേഷന്‍ ടൈംലൈന്‍, വെണ്ടര്‍മാരുടെ ക്ലെയിം ശേഷികള്‍ എന്നിവയുമായി ടെസ്റ്റ് ബെഡ്ഡിന്റെ സമഗ്രമായ ഉപയോഗത്തെ കുറിച്ച് എറിക്‌സണെ ഐ.ഐ.ടി ഡെല്‍ഹി നേരത്തെ വ്യക്തമാക്കിയിരുന്നു. 5 ജി ടെസ്റ്റിന്റെ പരിധി വിപുലീകരിക്കുന്നതും മുന്നോട്ടുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഫൈജി വരുന്നതോടെ ഡിജിറ്റല്‍ രംഗത്ത് വലി മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇന്റര്‍നെറ്റ് വേഗതയില്‍ ഉപയോഗിക്കാനും സാധ്യമാകും. 4ജിയില്‍ നിന്ന് 5ജിയിലേക്ക് ഇന്ത്യ മാറുന്നതോടെ വന്‍ കുതിപ്പ് ഇന്റര്‍നെറ്റ് രംഗത്തുണ്ടാക്കാന്‍ സാധിക്കും. അതേസമയം, ഫൈവ് ജി സേവനങ്ങള്‍ ഉറപ്പാക്കണമെങ്കില്‍ രാജ്യത്തെ ഫൈബര്‍ നെറ്റ്വര്‍ക്ക് വര്‍ധിപ്പിക്കേണ്ടി വരും. ഇതിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.