
സ്വീഡിഷ് ടെലികോം ഗിയര്‍ മേക്കര്‍ എറിക്‌സണ്‍ വൊഡാഫോണ്‍ ഐഡിയ നെറ്റ്വര്‍ക്കില്‍ 5 ജി സജ്ജമായ ഉപകരണങ്ങള്‍ വിന്യസിക്കാന്‍ തുടങ്ങി. ഈ ഉപകരണം 4 ജി സേവനങ്ങള്‍ക്കാണ് ഇപ്പോള്‍ ഉപയോഗിക്കുക. കൂടാതെ വോഡഫോണ്‍ ഐഡിയയുടെ ബിസിനസ്സ് ആവശ്യത്തിന് അനുസൃതമായി 5 ജി സേവനങ്ങള്‍ നല്‍കാന്‍ പിന്നീട് ഉപയോഗിക്കും.
വോഡഫോണും ഐഡിയ സെല്ലുലറും തന്ത്രപരമായ പങ്കാളികളാണ്. ഇപ്പോള്‍ ഈ ഇടപാടിന്റെ ഒരു പുതിയ ഘട്ടത്തിലേക്കാണ് എറിക്‌സണ്‍ പ്രവേശിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ ലഭ്യത വിപുലപ്പെടുത്തുകയാണ് എറിക്‌സണ്‍ന്റെ ലക്ഷ്യമെന്ന്
എറിക്‌സണ്‍ മാനേജിങ് ഡയറക്ടര്‍ നിതിന്‍ ബന്‍സാല്‍ പറഞ്ഞു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപ നെറ്റ്വര്‍ക്ക് വികസനത്തില്‍ നിക്ഷേപിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.