
മുംബൈ: സാത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാന്‍ എത്തിഹാദ് എയര്‍വെയ്‌സ് തയ്യാറായതായി റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി ഇടപാടുകള്‍ നടത്താനായി എസ്ബിഐ വായ്പാദാതാക്കളെ ക്ഷണിച്ചപ്പോഴാണ് എത്തിഹാദ് എയര്‍വെയ്‌സ് ഓഹിരി ഇടാപ്ട് നടത്താന്‍ രംഗത്തെത്തിയത്. അതേസമയം ജെറ്റ് എയര്‍വെയ്‌സിന്റൈ എല്ലാ ഓഹരികളും എത്തിഹാദ് എയര്‍വെയ്‌സ് വാങ്ങുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുമുണ്ട്. .
ജെറ്റ് എയര്‍വെയ്‌സില്‍ എത്തിഹാദ് എയര്‍വെയ്‌സിന് 24 ശതമാനം ഓഹരി പങ്കളിത്തമാണ് നിലവിലുള്ളത്. അതേസമയം എത്തിഹാദ് എയര്‍വെയ്‌സ് 17,00 കോടി രൂപ ജെറ്റ് എയര്‍വെയ്‌സില്‍ ഉടനെ നിക്ഷേപിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കമ്പനി കഴിഞ്ഞ ദിവസം തീരുമാനം എടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് വിവരം.
സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ മാസം ജെറ്റ് എയര്‍വെയ്‌സിന്റെ എല്ലാ സര്‍വീസുകളും അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയെ രക്ഷിച്ചെടുക്കാന്‍ ബാങ്കുകള്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് മറ്റ് കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.