110 കോടിയുടെ വായ്പാതട്ടിപ്പ്; മാരുതിയുടെ മുന്‍ എംഡിക്കെതിരെ സിബിഐ കേസ്

December 24, 2019 |
|
News

                  110 കോടിയുടെ വായ്പാതട്ടിപ്പ്; മാരുതിയുടെ മുന്‍ എംഡിക്കെതിരെ സിബിഐ കേസ്

പിഎന്‍ബിയില്‍ 110 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മാരുതിയുടെ മുന്‍മാനേജിങ് ഡയറക്ടര്‍ ജഗദീഷ് ഖട്ടാറിനെതിരെ സിബിഐ കേസെടുത്തു. ക്രിമിനല്‍ ഗൂഡാലോചന,ക്രിമിനല്‍ ദുരുപയോഗം തുടങ്ങിയ വകുപ്പുകളും അദേഹത്തിനെതിരെചുമത്തിയിട്ടുണ്ട്. കമ്പനിയുടെ എംഡിയായിരിക്കെ 1993 മുതല്‍ 2007 വരെ എംഎസ് എല്ലില്‍ ഖട്ടാര്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ഖത്തര്‍ കാര്‍ണേഷന്‍ റിയല്‍റ്റി പ്രൈവറ്റ് ലിമിറ്റഡ്,കാര്‍ണേഷന്‍ ബ്രോക്കിങ് കമ്പനികള്‍ ആരംഭിച്ചു.

ഇതിനായി 2009ല്‍ 170 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. 2015ല്‍ ഈ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നുവെന്ന് അന്വേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ 66.92 കോടി രൂപയുടെ സ്ഥിരആസ്തികള്‍ 4.55 കോടി രൂപയ്ക്ക് വ്യാജവില്‍പ്പന നടത്തിയെന്നും പിഎന്‍ബിയുടെ ഓഡിറ്റില്‍ കണ്ടെത്തി. സിബിഐ ഇദേഹത്തിനെതിരെ ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

 

Related Articles

© 2025 Financial Views. All Rights Reserved