ലിഥിയം ബാറ്ററി നിര്‍മാണ പ്ലാന്റ് ആരംഭിക്കാന്‍ ഈ ചൈനീസ് കമ്പനിയുമായി കരാറിലെത്തി എക്സൈഡ്

March 11, 2022 |
|
News

                  ലിഥിയം ബാറ്ററി നിര്‍മാണ പ്ലാന്റ് ആരംഭിക്കാന്‍ ഈ ചൈനീസ് കമ്പനിയുമായി കരാറിലെത്തി എക്സൈഡ്

ചൈനീസ് കമ്പനിയായ SVOLT എനര്‍ജി ടെക്നോളജി കോ.ലിമിറ്റഡുമായി സഹകരിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ എക്സൈഡ്. ഇരു കമ്പനികളും ദീര്‍ഘകാല സഹകരണത്തിനുള്ള കരാറില്‍ ഒപ്പിട്ടു. ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് എക്സൈഡ് പുതിയ ലിഥിയം ബാറ്ററി നിര്‍മാണ പ്ലാന്റ് ആരംഭിക്കും.

രണ്ടായിരത്തിലധികം പേരുടെ റിസര്‍ച്ച്& ഡെലവപ്മെന്റ് ടീം ഉല്‍പ്പടെ 9,500 ജീവനക്കാരുള്ള കമ്പനിയാണ് SVOLT എനര്‍ജി ടെക്നോളജി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ബാറ്ററി സിസ്റ്റവും ലിഥിയം അയണ്‍ ബാറ്ററികളുമാണ് ഇവര്‍ നിര്‍മിക്കുന്നത്. കരാറിന്റെ ഭാഗമായി ചൈനീസ് കമ്പനി വികസിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ എക്സൈഡിന് ഉപയോഗിക്കാനാവും.

നിലവില്‍ സ്വിസ് സ്ഥാപനമായ ലെക്ലാഞ്ചെ എസ്എയുമായി എക്സൈഡ് സഹകരിക്കുന്നുണ്ട്. നെക്ചാര്‍ജ് എന്ന ബ്രാന്‍ഡിലാണ് എക്‌സൈഡ് ലെക്ലാഞ്ചെ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉപസ്ഥാനം ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക. സ്വിസ് കമ്പനിയുമായി ചേര്‍ന്ന് ലിഥിയം അയണ്‍ മൊഡ്യൂളുകളും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള സ്റ്റോറേജ് സിസ്റ്റവും നിര്‍മിക്കാനാണ് എക്സൈഡ് പദ്ധതി.

Read more topics: # എക്സൈഡ്, # Exide,

Related Articles

© 2025 Financial Views. All Rights Reserved