ഫ്യൂചര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ സന്നദ്ധരാണെന്ന് ആമസോണ്‍

February 05, 2021 |
|
News

                  ഫ്യൂചര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ സന്നദ്ധരാണെന്ന് ആമസോണ്‍

ബെംഗളൂരു: ഫ്യൂചര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ സന്നദ്ധരാണെന്ന് ആമസോണ്‍ കമ്പനി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടത്തിനിടയിലാണ് കമ്പനിയുടെ ഈ നിലപാട് പുറത്തുവന്നത്. ഫ്യൂചര്‍ ഗ്രൂപ്പിനെ തകര്‍ക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നതെന്ന് റിലയന്‍സ് ഇടപാടിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തെ കിഷോര്‍ ബിയാനി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

റിലയന്‍സ്-ഫ്യൂചര്‍ ഇടപാട് തര്‍ക്കത്തില്‍ തത്സ്ഥിതി തുടരാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ ഫ്യൂചര്‍ ഗ്രൂപ്പ് അപ്പീല്‍ പോയിരിക്കുകയാണ്. എന്നാല്‍ ഈ ഹര്‍ജിയില്‍ നാളെ മാത്രമേ വാദം കേള്‍ക്കൂ. അടിയന്തിരമായി വാദം കേള്‍ക്കണമെന്നായിരുന്നു ഫ്യൂചര്‍ ഗ്രൂപ്പിന്റെ ആവശ്യം.

തര്‍ക്കം വേഗത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും കൊവിഡ് കാലത്ത് ഫ്യൂചര്‍ ഗ്രൂപ്പിനുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനും സഹായിക്കാന്‍ തയ്യാറാണെന്നും ആമസോണ്‍ കമ്പനിയുടെ വക്താവ് ഇന്നലെ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ഫ്യൂചര്‍ ഗ്രൂപ്പിന്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved