സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ 15 ശതമാനം വര്‍ധന; മുളകും ജീരകവും മഞ്ഞളും പ്രിയങ്കരം

November 07, 2020 |
|
News

                  സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ 15 ശതമാനം വര്‍ധന; മുളകും ജീരകവും മഞ്ഞളും പ്രിയങ്കരം

കൊച്ചി: വിദേശ നാണയപ്പെട്ടി നിറയ്ക്കുന്നതില്‍ വറ്റല്‍ മുളകിനും ജീരകത്തിനും മഞ്ഞളിനും പ്രമുഖ സ്ഥാനം. ഇവയുടെ കയറ്റുമതിയിലുണ്ടായ വര്‍ധന മൂലം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ രാജ്യത്തു നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ 15 ശതമാനം വര്‍ധന. ഏപ്രില്‍  ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി ചെയ്തത് 10,001.61 കോടി രൂപ വിലമതിക്കുന്ന 5.70 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍.

മുന്‍ വര്‍ഷം കയറ്റി അയച്ചത് 4,94,120 ടണ്‍. മൂല്യം 8,858.06 കോടി രൂപ. കോവിഡ് പശ്ചാത്തലത്തില്‍, പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളെന്ന സല്‍പ്പേരു മഞ്ഞളിനും ചുക്കിനും പ്രിയം കൂട്ടി. 79,000 ടണ്‍ മഞ്ഞളും 19,700 ടണ്‍ ചുക്കും കയറ്റി അയച്ചു.

Related Articles

© 2025 Financial Views. All Rights Reserved